ADVERTISEMENT

രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിലെ പൊഖ്‌റാനിൽ ഇന്ത്യയെ ആണവശക്തിയായി മാറ്റിയ സമാധാനപരമായ ആണവപരീക്ഷണമായിരുന്നു 'ബുദ്ധൻ ചിരിച്ച’ 1972ലെ ആദ്യ ആണവ പരീക്ഷണവും 1998ലെ ഓപ്പറേഷൻ ശക്തിയും. 1972 സെപ്റ്റംബർ 7നാണ് ഇന്ദിരാഗാന്ധി ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞരെ തദ്ദേശീയമായി രൂപകൽപന ചെയ്ത ആണവ പരീക്ഷണം നടത്താൻ അധികാരപ്പെടുത്തിയത്.

ഇരു ഐതിഹാസിക പരീക്ഷണങ്ങളിലും നിർണായക പങ്കുവഹിച്ച ആണവ ശാസ്ത്രജ്ഞനും ഇന്ത്യൻ ആണവ പദ്ധതികളുടെ ശിൽപ്പികളിലൊരാളുമായിരുന്നു വിടപറഞ്ഞ ഡോ. ആർ ചിദംബരം.

ആണവ പദ്ധതികളുടെ ശില്‍പ്പികളിലൊരാള്‍

ചെന്നൈയിൽ ജനിച്ച ചിദംബരം, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് പിഎച്ച്ഡി നേടിയ ശേഷം 1962-ൽ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ (BARC) ചേർന്നു. ആറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ, സയന്റിഫിക് അഡ്വൈസർ തുടങ്ങിയ സുപ്രധാന പദവികളുള്‍പ്പെടെ ഇന്ത്യയുടെ ആണവശേഷി വികസനത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.

സ്വാശ്രയത്തിന്റെ വക്താവ്

സാങ്കേതിക വിദ്യകൾ വിദേശത്തുനിന്ന് വാങ്ങുന്നതിനോട് ചിദംബരത്തിന് എതിർപ്പായിരുന്നു. നൂതന സാങ്കേതിക വിദ്യകൾ രാജ്യത്ത് വികസിപ്പിക്കണമെന്ന കാഴ്ചപ്പാടായിരുന്നു. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിആർഡിഒയുമായി സഹകരിച്ച് 1998ലെ പൊഖ്റാൻ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ നിർമിച്ചത്.

സൈനിക ട്രക്കുകളിലെത്തിച്ച പ്ലൂട്ടോണിയം

ഇന്ത്യയുടെ ആണവ ചരിത്രത്തിലെ രണ്ട് സുപ്രധാന നിമിഷങ്ങളായ 1974, 1998 പരീക്ഷണങ്ങൾക്ക് സംഭാവന നൽകിയ അപൂർവ ആറ്റോമിക് ശാസ്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം. 1974-ൽ ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണത്തിൽ ഉപയോഗിച്ച പ്ലൂട്ടോണിയം സുരക്ഷിതമായി കൊണ്ടുപോകുന്നതിൽ ഡോ. ചിദംബരം ഉൾപ്പെട്ടിരുന്നു.

പ്ലൂട്ടോണിയം ബോംബെയിൽ നിന്ന് പൊഖ്‌റാനിലേക്ക് സൈനിക ട്രക്കുകളുടെ വാഹനവ്യൂഹത്തിൽ എത്തിച്ചത് എങ്ങനെയെന്ന് ശാസ്ത്രജ്ഞൻ 'ഇന്ത്യ റൈസിങ്' ആത്മകഥയിൽ ഓർക്കുന്നു.

പ്ലൂട്ടോണിയം അടങ്ങിയ പെട്ടി ഏതാണെന്ന് ഞങ്ങൾക്കല്ലാതെ  മറ്റാർക്കും അറിയില്ലായിരുന്നുവെന്നും  കിടക്കകൾ  കൊണ്ടുവന്ന് ട്രക്കിനുള്ളിൽ കിടന്നുറങ്ങുകയായിരുന്നു യാത്രയിലുടനീളമെന്നും ചിദംബരം എഴുതുന്നു.

പരീക്ഷണത്തിലേക്കുള്ള ദിവസങ്ങൾ ഉത്കണ്ഠാകുലമായിരുന്നു. ന്യൂക്ലിയർ ഉപകരണം ഷാഫ്റ്റിലേക്ക് താഴ്ത്തുമ്പോൾ സൈറ്റിൽ പൊടിക്കാറ്റുണ്ടായി. ചാര ഉപഗ്രഹങ്ങൾക്ക്  പരീക്ഷണ സ്ഥലത്തെ ദൃശ്യങ്ങളൊന്നും ലഭിക്കാതിരിക്കാൻ ഈ പൊടിക്കാറ്റ് സഹായകമായെന്നും പൊഖ്റാൻ പരീക്ഷണത്തെപ്പറ്റി വിവരിക്കാൻ നീക്കിവച്ച താളുകളിൽ ആർ ചിദംബരം കുറിച്ചു.

English Summary:

Dr. Chidambaram: A key figure in India's nuclear program, he spearheaded crucial elements of both the 1974 Smiling Buddha and 1998 Operation Shakti nuclear tests.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com