ആൻഡമാനിലെ അദ്ഭുത ‘ബുള്ളറ്റ്’ മരം; കടൽത്തീരത്തെ ‘അരിദാദ’ പ്രതിഭാസം; പോകും മുൻപ് അറിയണം ഇക്കാര്യങ്ങൾ
Mail This Article
ജന്തുവും സസ്യവും തമ്മിലുള്ള ഹൃദ്യമായ ഒരു പ്രണയകഥയാണ് പവിഴപ്പുറ്റുകളുടേത്. ജന്തു തന്റെയുള്ളിൽ ജീവിക്കാൻ സസ്യത്തോട് അഭ്യർഥിക്കുകയാണ്. സൂഷാൻന്തലെ (Zooxanthellae) എന്ന ഏകകോശ സസ്യം മുഖാന്തിരം പ്രകാശസംശ്ലേഷണം നടത്തുകയും അവർ ഒരുമിച്ചു മനോഹരങ്ങളായ പവിഴപ്പുറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പിന്നീട് കാലാവസ്ഥാ മാറ്റം വരുമ്പോൾ ജന്തുവിനെ ഉപേക്ഷിച്ച് സസ്യം യാത്രയാകുന്നു. സസ്യം പോയതിനാൽ ജന്തു വിളറിവെളുത്ത് ‘മരിച്ചുപോകുന്നു’. നിരാശാജനകമായ പവിഴപ്പുറ്റുകളുടെ ആ കഥയാണ് കടലിന്റെ അടിത്തട്ടുകളിലിപ്പോൾ സംഭവിക്കുന്നത്. ഭംഗിയേറിയ നിറങ്ങളുള്ള പവിഴപ്പുറ്റുകളെല്ലാം വിളറിവെളുത്തതു പോലെ ‘ബ്ലീച്ച്’ ചെയ്യപ്പെടുന്നു. അപ്പോഴും, ഇനിയും മരിക്കാത്ത പ്രണയകഥയുടെ ബാക്കിപത്രംപോലെ ഇപ്പോഴും പല വർണങ്ങളിലുള്ള പവിഴപ്പുറ്റുകൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ ചുറ്റുമുള്ള കടലിലുണ്ട്. സ്നോർകലിങ്, കടലിനടിയിലൂടെയുള്ള നടത്തം, സ്കൂബ ഡൈവിങ് തുടങ്ങിയവയിലൂടെ നമുക്ക് ഇവയെ ഇപ്പോഴും അടുത്ത് കാണാം. കടലിന്നടിയിലേക്ക് ഊളിയിട്ട് കണ്ണു തുറക്കുമ്പോൾ അതിമനോഹരമായ ഒരു ലോകമാണ് നമ്മുടെ മുൻപിൽ തുറന്നു വിരിയുന്നത്. ഇതുവരെയും കാണാത്ത, ആസ്വദിക്കാത്ത