സഞ്ജുവിന്റെ പങ്കാളിയുടെ ട്രാൻസ്ഫർമേഷൻ; ഭാരം കുറച്ചപ്പോൾ ആളെ തിരിച്ചറിയാൻ വയ്യെന്ന് കമന്റുകൾ
Mail This Article
2024ലെ നേട്ടങ്ങളും പരാജയങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കുനന് സമയമാണല്ലോ ഇത്. പുതുവർഷത്തില്‍ പലർക്കും പ്രചോദനമാകുന്നതും ഇത്തരം കുറിപ്പുകളും വിഡിയോകളും തന്നെയാണ്. അങ്ങനെയൊരു വിഡിയോയാണ് ക്രിക്കറ്റർ സഞ്ജു സാംസന്റെ പങ്കാളിയായ ചാരുലത രമേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ശരീരഭാരം കുറയ്ക്കുന്നതിനു മുൻപും ശേഷവുമുള്ള ചിത്രങ്ങളും വിഡിയോകളും അടങ്ങിയ റീൽ ആണ് ചാരുലത ഷെയർ ചെയ്തത്. വിഡിയോ പങ്കുവയ്ക്കുന്നതിനു മുൻപ് പലതവണ ചിന്തിച്ചു. കാരണം മെലിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന തരത്തിൽ അവതരിപ്പിക്കാൻ എനിക്ക് താൽപര്യമില്ല. തടി കൂടും, മെലിയും, നിറം വെളുക്കാം, കറുക്കുകയും ചെയ്യാം. സ്വയം സ്നേഹിക്കുക. സന്തോഷമായിരിക്കുക. 2025 ആസ്വദിക്കുക എന്നാണ് ചാരുലത പോസ്റ്റിനൊപ്പം കുറിച്ചത്.
ട്രാൻസ്ഫർമേഷൻ ഗംഭീരമായെന്നും, സഞ്ജുവിന്റെ വൈഫിന്റെ മുഖഛായ ഉണ്ടല്ലോ എന്നു കരുതി ഐഡി നോക്കിയപ്പോൾ ഞെട്ടിയെന്നുമാണ് കമന്റുകൾ. ഭാര്യയും ഭർത്താവും മാസ് തന്നെ എന്നും കമന്റുകൾ പറയുന്നു.