ADVERTISEMENT

ലണ്ടൻ ∙ എയർ ഇന്ത്യയുടെ ന്യൂഡൽഹി - ലണ്ടൻ ഹീത്രൂ വിമാനത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഡെന്മാർക്കിലെ കോപ്പൻഹേഗിൽ അടിയന്തര ചികിൽസ തേടിയ മലയാളിയുടെ നില തൃപ്തികരം. വെള്ളിയാഴ്ച രാവിലെ ലണ്ടൻ ഹീത്രൂവിലേക്ക് പറന്ന എഐ111 വിമാനത്തിലാണ് മലയാളിയായ രാജീവ് ഫിലിപ്പ് എന്നായാൾക്ക് ഷുഗർ കൂടി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബ്രിട്ടനിലെ എക്സറ്ററിനു സമീപമുള്ള ഡോളിഷ് എന്ന പട്ടണത്തിൽ കുടുംബസമേതം താമസിക്കുന്നയാളാണ് രാജീവ് ഫിലിപ്പ്. വിമാനത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ പ്രാഥമിക ചികിൽസകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദേശംകൂടി കണക്കിലെടുത്താണ് പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് തയാറായത്. ഹീത്രൂവിൽനിന്നും രണ്ടു മണിക്കൂർ അകലെ ഡെന്മാർക്കിനു മുകളിലായിരുന്നു ഈ സമയം വിമാനം. കോപ്പൻഹേഗിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിനുള്ള സന്ദേശം ലഭിച്ചതോടെ എയർപോർട്ട് അധികൃതർ ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കോപ്പൻഹേഗിലെ അമങ്ഗർ ആശുപത്രിയിലാണ് രാജീവിനെ പ്രവേശിപ്പിച്ചത്. വിമാനത്തിൽ രാജീവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് തോമസും കാബിൻ ക്രൂവിന്റെ നിർദേശപ്രകാരം ഡെന്മാർക്കിൽ ഇറങ്ങി. 

വിമാനത്താവളത്തിൽനിന്നും രാജീവും സുഹൃത്തും ആശുപത്രിയിൽ എത്തി എന്ന് ഉറപ്പാക്കിയശേഷമാണ് വിമാനം ലണ്ടനിലേക്ക് തിരിച്ചത്. ആശുപത്രിയിൽ എത്തി അധികം താമസിയാതെതന്നെ രാജീവ് ആരോഗ്യനില വീണ്ടെടുത്തു. കുടുംബാംഗങ്ങളുടെയും എക്സറ്ററിലെ സുഹൃത്തുക്കളുടെയും ശ്രമഫലമായി കോപ്പൻഹേഗിലെ ചില മലയാളികൾ രാജീവിന് സഹായവുമായി ആശുപത്രിയിലെത്തി. 

സഹായിയായി രാജീവിനൊപ്പം ഡെന്മാർക്കിൽ ഇറങ്ങിയ തോമസിനെ എയർഇന്ത്യ തന്നെ പിന്നീട് ബ്രിട്ടനിലെത്തിച്ചു. ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് രാജീവിന് ബ്രിട്ടനിലെത്താൻ യാത്രാസൗകര്യം ഔരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.   

English Summary:

Malayali passenger who experienced health issues on a flight is undergoing treatment in Denmark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com