ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനില്‍ ഇപ്പോള്‍ പാര്‍ക്കിങ് വാര്‍ഡന്‍മാരുടെ രൂപത്തിൽ 'വ്യാജന്‍മാര്‍' രംഗത്തിറങ്ങിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഹെർട്ട്ഫോർഡ് ഷെയർ പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം ഹെര്‍ട്ട്‌സിലെ ഹെമെല്‍ ഹെംപ്‌സ്റ്റെഡിലാണ് കഴിഞ്ഞ വ്യാഴാഴ്ച തട്ടിപ്പിനുള്ള ശ്രമം നടന്നത്. ട്രാഫിക് വാര്‍ഡന്‍റെ വേഷം ധരിച്ച ഒരാള്‍ ആശുപത്രിക്ക് സമീപം കാർ പാർക്ക് ചെയ്ത സ്ത്രീയില്‍ നിന്നും 4000 പൗണ്ട് കവർന്നെടുക്കാൻ ശ്രമം നടത്തി എന്നാണ് പൊലീസ് പറയുന്നത്.

കാര്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെ അരികിലെത്തിയ വ്യാജ വാര്‍ഡന്‍ ബാങ്ക് കാര്‍ഡ് കൈമാറാണമെന്നും ഇല്ലങ്കിൽ ഫൈന്‍ ഈടാക്കുമെന്നും ഭീഷണിപ്പെടുത്തി. ബാങ്ക് കാര്‍ഡ് കൈക്കലാക്കിയ തട്ടിപ്പുകാരന്‍ ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ 4000 പൗണ്ട് സ്വൈപ്പ് ചെയ്യാന്‍ ശ്രമിച്ചതായി ബാങ്കില്‍ നിന്നും സന്ദേശം ലഭിച്ചു. എന്നാല്‍ സംശയം തോന്നിയ ബാങ്ക് അധികൃതർ ട്രാന്‍സാക്ഷന്‍ തടഞ്ഞതിനാല്‍ പണം നഷ്ടമായില്ല. സംഭവത്തെ തുടർന്ന് തട്ടിപ്പുകാരുടെ വലയില്‍ വീഴരുതെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ലോക്ക് ചെയ്ത് വയ്ക്കാനാണ് ഡ്രൈവര്‍മാര്‍ക്ക് സീരിയസ് ആൻഡ് ഫ്രോഡ് സൈബര്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥ ജൂലിയന്‍ ഗ്രിഫിത്സ് നൽകുന്ന നിർദ്ദേശം. ഒരു ഉദ്യോഗസ്ഥനും, കമ്പനി പ്രതിനിധിയും കാര്‍ഡോ, ബാങ്ക് കാര്‍ഡോ റോഡരികില്‍ വെച്ച് ആവശ്യപ്പെടില്ല. ഇങ്ങനെ പറയുന്നവരോട് പെനാല്‍റ്റി നോട്ടീസ് തപാലായി അയയ്ക്കാന്‍ പറയണം. വ്യക്തിപരമായ വിവരങ്ങള്‍ കൈമാറരുത്, നിര്‍ബന്ധം പിടിച്ചാല്‍ 101 ല്‍ വിളിച്ച് പൊലീസിൽ അറിയിക്കണമെന്നും ജൂലിയൻ ഗ്രിഫിത്സ് വിശദമാക്കി.

ഇതുവരെ സമാനമായ മറ്റ് സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലന്നും ഹെർട്ട്ഫോർഡ് ഷെയർ പൊലീസ് വ്യക്തമാക്കി. കറുപ്പും ഇടത്തരം ശരീരവണ്ണവും ഏകദേശം 6 അടി ഉയരമുള്ള വൃത്തിയുള്ള ഷേവ് ചെയ്ത 40 ന് അടുത്ത് പ്രായമുള്ള ഒരാളാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളോ പ്രതിയെ സംബന്ധിച്ച വിവരങ്ങളോ ലഭ്യമാകുന്നവർ വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് അഭ്യർഥിച്ചു.

English Summary:

Police Warned of Scammer Posing as Traffic Warden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com