ADVERTISEMENT

ബ്രിസ്റ്റോൾ∙ ബ്രിസ്റ്റോളിൽ വച്ച് നടക്കുന്ന അടൂർ സംഗമം 2024 ഈ മാസം 26 ന് നടക്കും. ഈ സംഗമത്തിലൂടെ വിദേശത്തുള്ള അടൂർ നിവാസികളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. ചെണ്ടമേളം, ക്ലാസിക്കൽ നൃത്തം തുടങ്ങിയ കലാപരിപാടികളും ഈ വർഷം സംഗമത്തിന് മാറ്റ് കൂട്ടും.

യുകെയിലെ വിവിധ പ്രദേശങ്ങളിൽ കുടിയേറിയിരിക്കുന്ന അടൂർക്കാരും പ്രാന്തപ്രദേശക്കാരും തമ്മിൽ പരസ്പരം കാണാനും സ്നേഹബന്ധങ്ങൾ പുതുക്കാനുമുള്ള ഒരു അവസരമാണ് ഈ സംഗമം. യുകെയിലുള്ള എല്ലാ അടൂർക്കാരെയും ഈ മനോഹരമായ നിമിഷങ്ങൾ പങ്കുവെക്കാൻ ബ്രിസ്റ്റോളിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും സംഗമത്തിൽ പ്രവേശനം ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

റെജി തോമസ് :- 07533499858
ലിജോ കുഞ്ഞുകുഞ്ഞ് ജോഷ്വാ:- 07741 976792
അജി പാപ്പച്ചൻ :- 07944 999792
സൈമൺ ചെറിയാൻ :- 07404725150

English Summary:

Adoor Sangam 2024 will be held in Bristol on October 26th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com