ADVERTISEMENT

ലണ്ടൻ∙ യുകെയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന് നവ നേതൃത്വം. പ്രസിഡന്‍റ് അഡ്വക്കേറ്റ് ലിജോ ഉമ്മൻ, സെക്രട്ടറി ബാസ്റ്റിൻ മാളിയേക്കൽ, ട്രഷറർ ബിനു ലൂക്ക് എന്നിവർ നേതൃത്വം നല്കിയ യോഗത്തിൽ വൈസ്പ്രസിഡന്‍റ്  ധന്യാ കെവിൻ, ജോയിൻ സെക്രട്ടറി ജെന്നിസ് രഞ്ജിത്ത്, ജോയിൻ ട്രഷർ ഹരീഷ് ഗോപാൽ, പ്രോഗ്രാം കോഡിനേറ്റർ ശുഭ ജെന്റിൽ എന്നിവരും സന്നിഹിതരായിരുന്നു. 

ഈ യോഗത്തിൽ പുതിയ ഭാരവാഹികളായിപ്രസിഡന്‍റ് - സുദിൻ ഭാസ്കർ , സെക്രട്ടറി - കെവിൻ കോണിക്കൽ, ട്രഷററർ - റെജി എബ്രഹാം, വൈസ്പ്രസിഡന്‍റ്  - ഷീജ റോണി, ജോയിന്‍റ് സെക്രട്ടറി -  ഷൈജു ലോനപ്പൻ, ജോയിന്‍റ് ട്രഷറർ - സ്വപ്ന ലിബി എന്നിവരെ തിരഞ്ഞെടുത്തു. 

പുതിയ കമ്മറ്റി പ്രോഗ്രാം കോഡിനേറ്ററായി ജെന്നിസ് രഞ്ജിത്തിനെയും തിരഞെടുത്തു. പിന്നീട് രണ്ടു കമ്മിറ്റികളും ഒരുമിച്ചു  പരസ്പരം കണക്കുകളും റിപ്പോർട്ടും കൈമാറി.  കഴിഞ്ഞ രണ്ട് വർഷം വളരെ മികച്ച രീതിയിൽ പ്രവർത്തിച്ച പഴയ കമ്മിറ്റിക്ക് യോഗം നന്ദി അറിയിച്ചു.

English Summary:

New leadership emerges for the East London Malayali Association.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com