ADVERTISEMENT

വത്തിക്കാന്‍ സിറ്റി ∙ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്‌ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന് സിറിയയില്‍ മരണം വരിച്ച എട്ട് ഫ്രാന്‍സിസ്കന്‍ സന്യാസിമാരും 3 അല്‍മായരും ഉള്‍പ്പെടെ 14 വാഴ്ത്തപ്പെട്ടവരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണ്  ഡമാസ്കസ് രക്തസാക്ഷികള്‍  എന്നറിയപ്പെടുന്ന സിറിയന്‍ രക്തസാക്ഷികളെയും മറ്റും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.

മാനുവല്‍ റൂയിസ്, കാര്‍മെലോ ബോള്‍ട്ട, നിക്കാനോര്‍ അസ്കാനിയോ, നിക്കോളാസ് എം. ആല്‍ബെര്‍ക വൈ ടോറസ്, പെഡ്രോ സോളര്‍, എംഗല്‍ബെര്‍ട്ട് കൊല്ലാന്‍ഡ്, ഫ്രാന്‍സിസ്കോ പിനാസോ പെനാല്‍വര്‍, ജുവാന്‍ എസ്. ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ്, അബ്ദല്‍, റാഫേല്‍ മസാബ്കി, "പരിശുദ്ധാത്മാവിന്റെ അപ്പസ്തോല" എന്നറിയപ്പെടുന്ന എലേന ഗ്വെറ, ലിറ്റില്‍ സിസ്റേറഴ്സ് ഓഫ് ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മേരി ലിയോണി, കണ്‍സോളറ്റ മിഷ്ണറി സന്യാസ സമൂഹങ്ങളുടെ സ്ഥാപകന്‍ വാഴ്ത്തപ്പെട്ട ഗ്യൂസെപ്പെ അല്ലമാനോ എന്നിവരാണ് പുതിയ വിശുദ്ധര്‍.

English Summary:

Pope Francis Canonizes 14 New Saints, Including Martyrs From Syria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com