ലോകത്തിലെ ഏറ്റവും തടിച്ച പൂച്ച വിടവാങ്ങി; ഭാരം 17 കിലോ
Mail This Article
ലോകത്തിലെ ഏറ്റവും തടിച്ച പൂച്ചയായിരുന്ന റഷ്യയിൽ നിന്നുള്ള ക്രോഷിക് വിടവാങ്ങി. 17 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ പൂച്ചയുടെ തടി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. എന്നാല്‍, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച ക്രോഷികിന്‍റെ അന്ത്യം സംഭവിച്ചത്. വെറ്റിനറി സെന്‍ററിൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം പിന്തുടരുന്നതിനിടെയാണ് മരണം.
പിന്നീസ് സ്‌പെഷലൈസ്‌ഡ് വെറ്ററിനറി സെന്‍ററിലെ കർശനമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമ സമ്പ്രദായത്തിലൂടെയും ഏകദേശം ഏഴ് പൗണ്ടുകളാണ് പൂച്ച കുറച്ചത്. ഇതിൽ വെള്ളത്തിനടിയിലുള്ള ട്രെഡ്മിൽ സെഷനുകൾ ഉൾപ്പെട്ടിരുന്നതായിട്ടാണ് റിപ്പോർട്ട്. അമിതവണ്ണം കാരണം നടക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ക്രോഷിക്കിന് അടുത്തിടെ ശ്വാസതടസ്സം ഉണ്ടായി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ക്രോഷിക്കിന്‍റെ ആന്തരിക അവയവങ്ങളിൽ ട്യൂമറുകൾ കണ്ടെത്തി. ഈ ട്യൂമറുകളാണ് മരണത്തിന് കാരണമായതെന്ന് വിദഗ്ധർ പറയുന്നു.
ബിസ്കറ്റ്, സൂപ്പ് എന്നിവയായിരുന്നു ക്രോഷിക്കിന്‍റെ പ്രധാന ഭക്ഷണം.