ADVERTISEMENT

ദുബായ്∙ മമ്മൂട്ടിയെ മെഗാസ്റ്റാർ എന്നു വിശേഷിപ്പിക്കുന്നതു സംബന്ധിച്ച വിവാദത്തിൽ നടൻ ശ്രീനിവാസനു മറുപടിയുമായി യുഎഇയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ. മമ്മൂട്ടിക്ക് മെഗാ സ്റ്റാർ വിശേഷണം ആദ്യമായി നൽകിയത് താനാണെന്നും മമ്മൂട്ടിയുടെ ദുബായ് സന്ദർശനവുമായി ബന്ധപ്പെട്ട വാർത്തയ്ക്കു നൽകിയ തലക്കെട്ടാണതെന്നും ഐസക്ക് ജോൺ പറഞ്ഞു. 1987ൽ ആണ് ആദ്യമായി മമ്മൂട്ടി ദുബായിലെത്തുന്നത്. ശ്രീനിവാസൻ ഉൾപ്പടെയുള്ള അഭിനേതാക്കളും അന്ന് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. 

മമ്മൂട്ടിയുടെ വരവ് ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് അന്ന് അങ്ങനെ തലക്കെട്ടിട്ടതും മമ്മൂട്ടിയെ മെഗാസ്റ്റാർ എന്നു വിശേഷിപ്പിച്ചതും. ദുബായിൽ വന്ന ശേഷമാണ് മമ്മൂട്ടിയെ നേരിൽ കാണുന്നതും ആദ്യമായി സംസാരിക്കുന്നതും. അതിനു മുൻപ് മമ്മൂട്ടിയുമായി പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു. മെഗാസ്റ്റാർ എന്ന വിശേഷണം മമ്മൂട്ടി പറഞ്ഞു പറയിച്ചതാണെന്നായിരുന്നു ശ്രീനിവാസന്റെ ആരോപണം. ഒരു സിനിമയുടെ പ്രചാരണ പരിപാടിയിലാണ് ശ്രീനിവാസൻ ഇങ്ങനെ പ്രതികരിച്ചത്. അമിതാഭ് ബച്ചനോ രജനീകാന്തോ മെഗാസ്റ്റാറുകളല്ല. മമ്മൂട്ടി മാത്രമാണ് മെഗാസ്റ്റാർ. ആ വിശേഷണം അദ്ദേഹം സ്വയം നൽകിയതാണെന്നായിരുന്നു ശ്രീനിവാസന്റെ ആരോപണം. ഇത് വിവിധ മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് ഐസക്ക് ജോൺ വിശദീകരണവുമായി രംഗത്ത് എത്തിയത്. 

mammooty

അന്ന് ഗൾഫ് ന്യൂസിന്റെ ലേഖകനായിരുന്നു ഐസക്ക്. ഈ നാട്, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങിയ സിനിമകൾ വിജയകരമായി ഓടുന്ന സമയത്താണ് മമ്മൂട്ടിയും സംഘവും സ്റ്റേജ് ഷോയുടെ ഭാഗമായി യുഎഇയിൽ എത്തുന്നത്. ഷാർജയിലെ അമ്മിണി ഗ്രൂപ്പ് ഓഫ് കമ്പനീസ് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. 7 എമിറേറ്റുകളിലും സ്റ്റേജ് ഷോ ഉണ്ടായിരുന്നു. പത്രത്തിന്റെ തലക്കെട്ട് അന്നത്തെ സ്റ്റേജ് ഷോയിലും പിന്നീടിങ്ങോട്ടും മമ്മൂട്ടിയുടെ വിശേഷണമായി മാറുകയായിരുന്നു. മെഗാസ്റ്റാർ എന്നു വിശേഷിപ്പിക്കുമ്പോൾ തനിക്ക് മമ്മൂട്ടിയുമായി പരിചയമില്ല. മമ്മൂട്ടി പറഞ്ഞു പറയിച്ചതാണെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Megastar Title Controversy: UAE-based Malayali Journalist Responds to Srinivasan's Allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com