ADVERTISEMENT

ലണ്ടൻ ∙ യുകെ മലയാളി ലിസി സന്തോഷ് രചിച്ച മരിയൻ ഭക്തിഗാനം ‘എന്‍റെ അമ്മേ മാതാവേ സഞ്ചാരി മാതാവേ’ ലോകത്തിന്‍റെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, കൊങ്കിണി, അറബിക് ഭാഷകളിലേക്കാണ് ഈ ഗാനം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഓരോ ഭാഷയിലും പ്രാവീണ്യമുള്ളവരാണ് മലയാളത്തിൽ നിന്നുള്ള വിവർത്തനം നിർവഹിച്ചിരിക്കുന്നത്. ഓരോ ഭാഷയിലെയും പ്രമുഖ ഗായകർ ഈ ഗാനം ആലപിച്ചിരിക്കുന്നു.

ഗോഡ്‌സ് മ്യൂസിക് ബാനറിൽ ഒരു മാസം മുൻപ് മലയാളത്തിൽ പുറത്തിറങ്ങിയ ഈ ഗാനം ഇതിനകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ഭർത്താവ് എസ്.തോമസും ലിസി സന്തോഷിനൊപ്പം ഭക്തിഗാന രചനയിൽ സജീവമാണ്.

കൃപാസന മാതാവിനെക്കുറിച്ചുള്ള ഈ ഗാനം ഏഴ് ഇന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങുന്നത് മാതാവിന്‍റെ സ്നേഹവാത്സല്യങ്ങളുടെ അടയാളമായിട്ടാണ് കൃപാസനം ഡയറക്ടർ ഫാ.വി.പി. ജോസഫ് കാണുന്നത്.

.

English Summary:

Christian Malayalam Devotional Song is Translated into Six Languages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com