ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ വിയോഗത്തില്‍ മലങ്കര കത്തോലിക്കാ സഭാ തലവന്‍ കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ അനുശോചിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും കേരള കത്തോലിക്കാ സഭയുടെയും പ്രാര്‍ഥനയും അനുശോചനവും അദ്ദേഹം അറിയിച്ചു.

മലങ്കര യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം സഭയുടെ വളരെ സങ്കീര്‍ണമായ ഒരു കാലയളവില്‍,  സഭയെ അതിന്റെ ബലഹീന അവസ്ഥയില്‍ നിന്ന് കൈപിടിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയ ഒരു വലിയ നേതൃത്വം ശ്രേഷ്ഠ ബാവ തിരുമേനിയുടെതാണ്. മലങ്കരയില്‍, അങ്ങോളമിങ്ങോളം എല്ലാ സ്ഥലങ്ങളിലും ഈ സഭയുടെ സാന്നിധ്യവും കൂട്ടായ്മയും ശുശ്രൂഷയും ഉറപ്പുവരുത്തുന്നതിന്, പൗരോഹിത്യ- മേല്‍പ്പട്ട ശുശ്രൂഷകളുടെയും സഭയുടെ പ്രാദേശിക തലവന്‍ എന്ന നിലയിലുള്ള ശുശ്രൂഷയിലും ശ്രേഷ്ഠ പിതാവ് ഏറെ സമര്‍പ്പിതനായതായി ക്ലീമീസ് കാതോലിക്കാ ബാവ വ്യക്തമാക്കി.

എല്ലാ സഭകളൊടും സ്‌നേഹത്തൊടെയും, വാത്സല്യത്തൊടും, ആദരവോടുകൂടിയാണ് ശ്രേഷ്ഠ ബാവ തിരുമേനി ഇടപ്പെട്ടിരുന്നത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ എളിയവനായ എന്നോടുള്ള അദ്ദേഹത്തിന്റെ വലിയ സ്‌നേഹവും കരുതലും സഭയോടുള്ള   ഊഷ്മളമായ ബന്ധവും  ഈ സമയത്ത് സ്മരിക്കുകയാണ്.

യാക്കോബായ സുറിയാനി സഭയും, മലങ്കര സുറിയാനി കത്തോലിക്കാ സഭയും തമ്മില്‍ ഏറ്റവും അടുത്ത് പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വം ഏറെ ഉപകരിച്ചിട്ടുണ്ടെന്നും ക്ലീമീസ് കാതോലിക്കാ ബാവ അനുസ്മരിച്ചു. കുവൈത്ത് മലങ്കര റൈറ്റ് മൂവ്‌മെന്റ് പേള്‍ ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയ ക്ലീമീസ് ബാവ  പരിപാടികള്‍ വെട്ടിച്ചുരുക്കി സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കാന്‍ ഇന്ന് വൈകിട്ട് നാട്ടിലേക്ക് മടങ്ങും.

English Summary:

Death of the Catholicos Baselios Thomas I; Cardinal Baselios Cleemis Catholic Bava Mourned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com