ആകാശച്ചുഴിയിൽ വീണ് ലുഫ്താൻസ: 11 പേർക്ക് പരുക്ക്
Mail This Article
×
ബര്‍ലിന്‍∙ ബ്യൂണസ് അയേഴ്സിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന ലുഫ്താൻസയുടെ ബോയിങ് 747-8 വിമാനം അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിൽ ആകാശച്ചുഴി( എയർ ടര്‍ബുലന്‍സ്)യിൽ വീണു. സംഭവത്തിൽ 11 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി നടന്ന ഈ സംഭവത്തിൽ അഞ്ച് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കുമാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല നിസാര പരിക്കുകളാണ് സംഭവിച്ചത്.
329 യാത്രക്കാരും 19 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഫ്രാങ്ക്ഫർട്ടിലെത്തിയ ഉടൻ തന്നെ പരുക്കേറ്റവർക്ക് ചികിത്സ നൽകി.
വിമാനത്തിന് ഒരു തരത്തിലുള്ള നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് ലുഫ്താൻസ അറിയിച്ചു.
English Summary:
Lufthansa Flight Hit by Turbulence Over Atlantic; 11 Injured
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.