13ന് എത്തും പുതിയ കറൻസി
Mail This Article
×
ദോഹ∙ ഖത്തരി റിയാലിന്റെ അഞ്ചാമതു പതിപ്പ് 13ന് സെൻട്രൽ ബാങ്ക് പുറത്തിറക്കും നിലവിൽ 1, 5, 10, 50, 100, 500 റിയാലിന്റെ കറൻസികളാണുള്ളത്. 1966 വരെ ഇന്ത്യൻ രൂപയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. 1973 മേയ് 19 മുതലാണ് ഖത്തറി റിയാലിന്റെ ഉദയം. 1976 ൽ 50 റിയാലിന്റെ നോട്ട് പുറത്തിറക്കിയിരുന്നു.
നോട്ടുകളുടെ നാലാമത് സീരിസിൽ പുറത്തിറക്കിയ 500 റിയാലിന്റെ നോട്ടിൽ ഫാൽക്കണിന്റെ തലയും ദോഹയിലെ ഖത്തർ റോയൽ പാലസിന്റെ ചിത്രവുമാണുള്ളത്. മുൻപുണ്ടായിരുന്നതിനേക്കാൾ മികച്ച സുരക്ഷാ സവിശേഷതകളോടെയാണ് നാലാമത് സീരീസ് ഇറങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.