ADVERTISEMENT

ജിദ്ദ∙ ജിദ്ദ തുറമുഖത്ത് എത്തിയ ചരക്കിൽ ഒളിപ്പിച്ച 4,16,250 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം ജിദ്ദ ഇസ്​ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി.

കർട്ടനുകൾ അടങ്ങിയ ഷിപ്പ്‌മെന്റ് ലഭിച്ചതായും സുരക്ഷാ വിദ്യകളിലൂടെ കസ്റ്റംസ് നടപടിക്രമങ്ങൾക്കും പരിശോധനകൾക്കും വിധേയമാക്കിയപ്പോഴാണ് ഇത്രയും ഗുളികകൾ കർട്ടനിനുള്ളിൽ സമർത്ഥമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും, സുരക്ഷ കൈവരിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിലെ പങ്കാളികളുമായുള്ള ഏകോപനത്തിലും തുടർച്ചയായ സഹകരണത്തിലും കള്ളക്കടത്തുകാരുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

സുരക്ഷാ റിപ്പോർട്ടുകൾക്കായി നിയോഗിച്ചിട്ടുള്ള നമ്പറിലോ (1910) അല്ലെങ്കിൽ രാജ്യാന്തര നമ്പറിലോ (00966114208417) അല്ലെങ്കിൽ ഇ-മെയിൽ വഴിയോ (1910@zatca.gov.sa) ബന്ധപ്പെട്ടുകൊണ്ട് എല്ലാവരും വിവരങ്ങൾ അറിയിക്കണമെന്ന് അതോറിറ്റി ആഹ്വാനം ചെയ്തു.

English Summary:

4,16,250 Captagon tablets hidden inside the curtain were seized in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com