ADVERTISEMENT

ജി​ദ്ദ∙ സൗ​ദി​യിലെ പൊ​തു​ഗ​താ​ഗ​ത സംവിധാനത്തിൽ ബ​സ്, ട്രെ​യി​ൻ, ക​പ്പ​ൽ യാ​ത്ര​ക്കാർ  നടത്തുന്ന നിയമലംഘനങ്ങൾക്ക് ഇനി പിഴയൊടുക്കേണ്ടി വരും.യാത്രവേളയിലെ  55 ഇനം നി​യ​മ​ലം​ഘ​ന​ങ്ങൾക്ക് അവയുടെ തരമനുസരിച്ച് 100 മു​ത​ൽ 500 റി​യാ​ൽ വ​രെ​യാ​ണ്​ പി​ഴ ചു​മ​ത്തു​ക. സൗദിമ​ന്ത്രി​സ​ഭയുടെ തീ​രു​മാ​ന​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക ഗ​സ​റ്റ്  പ്രസിദ്ധീകരിച്ച പട്ടികയിലാണ്  ​അ​വ​കാ​ശ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും,നിയമ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​യും അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര​വും സംബന്ധിച്ച വിവരങ്ങളുള്ളത്.

വെള്ളിയാഴ്ചയാണ്  ഔ​ദ്യോ​ഗി​ക ഗ​സ​റ്റിൽ (ഉ​മ്മു​ൽ ഖു​റാ) ​ ഇ​ത്​ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പട്ടിക പ്രകാരമുള്ള നിബന്ധനകളും ചട്ടങ്ങളും പാ​ലി​ക്കുന്നതിന് പൊതു അം​ഗീ​കൃ​ത ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ യാത്രാക്കാർ ബാധ്യസ്ഥരാണെന്നതൊടൊപ്പം യാത്രകളിൽ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ ​നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​യി ക​ണ​ക്കാക്കി പിഴ ഒടുക്കേണ്ടിവരും.  പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം നഗരങ്ങൾ തമ്മിലുള്ള  ഇന്റർസിറ്റി ബസുകൾ, നഗരത്തിനകത്തുള്ള  ഇൻട്രാസിറ്റി ബസുകൾ,നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള ഇന്റർസിറ്റി റെയിൽവേ, നഗരത്തിനകത്തെ ഇൻട്രാസിറ്റി റെയിൽവേ, കപ്പൽ യാത്രക്കാർ എന്നിങ്ങനെ ഒരോ വിഭാഗങ്ങൾക്കുമായി പ്രത്യേകം നിബന്ധനകളും  നിയമലംഘനങ്ങളും അതിനുള്ള പിഴകളും ഉൾപ്പെടുത്തി പട്ടികയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

∙ എല്ലാ വിഭാഗം യാത്രക്കാർക്കായുളള പൊ​തു​നി​ബ​ന്ധ​ന​ക​ളും പി​ഴ​ക​ളും

ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന വ​സ്തു​ക്ക​ളും യാ​ത്ര​ക്കി​ടെ കേ​ടാ​യേ​ക്കാ​വു​ന്ന ഭ​ക്ഷ​ണ​സാമഗ്രഹികളും യാത്രയിൽ  ഒ​പ്പം ക​രു​തി​യാ​ൽ 200 റി​യാ​ൽ പി​ഴ ശിക്ഷ.ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യുന്നവർക്ക് ടി​ക്ക​റ്റ്​ നി​ര​ക്കും കൂടാതെ 200 റി​യാ​ൽ പി​ഴയും നൽകേണ്ടിവരും .13 വ​യ​സ്സ്​ വ​രെ​യുള്ള കുട്ടികൾക്ക്  ഇ​ന്‍റ​ർ​സി​റ്റി​ സർവ്വീസുകളിലും, 8​ വ​യ​സ്സ്​ വ​രെ​യു​മു​ള്ള കു​ട്ടി​ക​ൾ​ക്ക്  ഇ​ൻ​ട്രാ​സി​റ്റി​ സർവ്വീസുകളിലും​ ഒറ്റക്കും​ യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി​യി​ല്ല. 

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വാ​ഹ​ന​ങ്ങ​ളി​ൽ അ​വ​യ്ക്കായി​ പ്രത്യേകം അ​നു​വ​ദി​ക്ക​​പ്പെ​ട്ട സ്ഥ​ല​ത്ത്​ സൂ​ക്ഷി​ക്കാത്ത പക്ഷം യാ​ത്ര​​ക്ക്​ അ​നു​മ​തി​ നൽകില്ല.യാ​ത്ര​ക്കി​ടെ അധികൃതർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ കാ​ണി​ക്കാ​തി​രു​ന്നാ​ൽ യാ​ത്ര വി​ല​ക്കി പൊ​ലീ​സി​ന് കൈ​മാ​റും. പ​രി​ശോ​ധ​ന സ​മ​യ​ത്ത്​ ടി​ക്ക​റ്റ്​ കാ​ണി​ക്കാ​തി​രു​ന്നാ​ൽ 200 റി​യാ​ൽ  പിഴയീടാക്കും.

സ്‌​പെ​ഷ്യ​ൽ ടി​ക്ക​റ്റു​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ അനർഹരാണെങ്കിൽ ടി​ക്ക​റ്റ്​ നി​ര​ക്ക് കൂടാതെ 200 റി​യാ​ൽ പി​ഴയും നൽകണം.ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി മാ​റ്റി​വെ​ച്ച ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ന്നാ​ൽ 200 റി​യാ​ൽ പി​ഴ .പ്രാ​ർ​ഥ​ന​മു​റി​ക​ളി​ലോ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത മ​റ്റി​ട​ങ്ങ​ളി​ലോ ഉ​റ​ങ്ങി​യാ​ൽ 200 റി​യാ​ൽ പി​ഴ.

വാ​ഹ​ന​ത്തി​ൽ അ​നു​വ​ദിച്ചതിനേക്കാൾ വ​ലു​പ്പമേറിയ ല​ഗേ​ജു​ക​ളാണെങ്കിൽ യാ​ത്രയക്ക് അനുവാദം നൽകില്ല.  ല​ഗേ​ജു​ക​ൾ അ​തി​നാ​യി നി​ശ്ച​യി​ച്ച ഇടങ്ങളിൽ വെ​ച്ചി​ല്ലെ​ങ്കി​ൽ 100 റി​യാ​ൽ പി​ഴ.സ​ഹ​യാ​ത്രി​ക​ർ​ക്ക്​​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന തരത്തിലുള്ള മു​ഷി​ഞ്ഞ വ​സ്ത്ര​ങ്ങളുമായി യാ​ത്ര ചെ​യ്യാനും അ​നു​വ​ദി​ക്കി​ല്ല.വാ​ഹ​ന​ത്തി​ന്​ കേ​ടു​​വ​രു​ത്തു​ന്ന​ത്​ ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​മാ​ണ് 500 റി​യാ​ൽ പി​ഴയാണ് ശിക്ഷ.   

∙ ഇ​ന്‍റ​ർ​സി​റ്റി ബ​സ് നി​ബ​ന്ധ​ന​ക​ളും പി​ഴ​ക​ളും

പുറത്തേക്കും അകത്തേക്കും കടക്കുന്നതിനായുള്ള നി​ശ്ചി​ത വാ​തി​ലു​ക​ളി​ലൂ​ടെ​യ​ല്ലാ​തെ ക​യ​റു​ക​യും ഇ​റ​ങ്ങു​കയും ചെയ്യുന്നത്​ ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​മാ​വും 500 റി​യാ​ൽ പി​ഴ ഒടുക്കേണ്ടിവരും.സീ​റ്റി​ലി​രി​ക്കാ​തെ നി​ന്ന്​ യാ​ത്ര ചെ​യ്യുന്നവർക്ക് 100 റി​യാ​ലാണ് പിഴ. യാ​ത്ര​ക്കി​യിൽ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ മാറ്റിക്കുന്നതിനും 200 റി​യാ​ൽ പി​ഴ നൽകേണ്ടി വരും.

ബ​സിനുള്ളിലെ നി​രോ​ധി​ത ഭാ​ഗ​ങ്ങ​ളി​ൽ കടന്നാൽ 200 റി​യാ​ൽ പി​ഴ.സ​ഹ​യാ​ത്രി​ക​ർ​ക്കോ ബ​സ്​ ജീ​വ​ന​ക്കാ​ർ​ക്കോ അ​സൗ​ക​ര്യം ഉ​ണ്ടാ​ക്കി​ക്കുന്നവർക്ക്  200 റി​യാ​ൽ പി​ഴ.  വാ​തി​ലു​ക​ൾ അ​ട​ക്കു​ക​യും സ​ഹ​യാ​ത്രി​ക​ർ​ക്ക്  സ​ഞ്ച​രി​ക്കാ​ൻ മ​തി​യാ​യ സ്ഥലം അ​നു​വ​ദി​ക്കാ​തെ ബസിനുള്ളിൽ വഴിതടസ്സപ്പെടുന്ന പ്രവർത്തിക്ക് 100 റി​യാ​ൽ പി​ഴ.

ബ​സി​നുള്ളിലോ നി​രോ​ധ​ന​മു​ള്ള മ​റ്റി​ട​ങ്ങ​ളി​ലോ വെ​ച്ച്​ പു​ക​വ​ലി​ച്ചാ​ൽ 200 റി​യാ​ൽ പി​ഴ.ബ​സി​​ന്‍റെ ജാലകങ്ങളുടേയും വാ​തി​ലി​​ന്‍റെ​യും ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ത്തി​യെ​ടു​ക്കു​ക​യോ കേ​ടു​വ​രു​ത്തു​ക​യോ പു​റ​ത്ത് തൂ​ക്കി​യി​ടു​ക​യോ ചെ​യുന്നവർക്ക് 300 റി​യാ​ൽ പി​ഴ.സീ​റ്റു​ക​ളി​ൽ കാ​ലു​ക​ൾ കയറ്റി വെ​ച്ച്​ യാ​ത്ര ചെ​യ്യുന്നവർക്ക് 200 റി​യാ​ൽ പി​ഴ നൽകേണ്ടി വരും.ബ​സ് നിറഞ്ഞ് യാ​ത്ര​ക്കാ​രു​ണ്ടെ​ന്നു​ ചുമതലപ്പെട്ടവർ പ​റ​ഞ്ഞി​ട്ടും കേ​ൾ​ക്കാ​തെ ബസിൽ ക​യ​റാ​ൻ ശ്ര​മി​ച്ചാ​ൽ 100 ​​റി​യാ​ലാണ് പി​ഴ.കു​ട്ടി​ക​ളു​ടെ സ്‌​ട്രോ​ള​റു​ക​ൾ, വീ​ൽ​ചെ​യ​റു​ക​ൾ, വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു​ള്ള ട്രാ​വ​ലി​ങ്​ എ​യ്‌​ഡു​ക​ൾ എ​ന്നി​വ​യ​ല്ലാ​ത്ത മ​ട​ക്കി സൂക്ഷിക്കാൻ ക​ഴി​യാ​ത്ത ച​ക്ര​ങ്ങ​ളു​ള്ള ഉ​പ​ക​ര​ണ​ങ്ങൾ ബ​സി​ൽ ക​യറ്റുന്നവർ 200 റി​യാ​ൽ പി​ഴ നൽകണം. നി​രോ​ധി​ത വ​സ്തു​ക്ക​ൾ കൈ​വ​ശം വെ​ക്കാൻ പാടില്ല.​  ആ​യു​ധ​ങ്ങ​ൾ, സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ മുതലായവ കൈ​യി​ൽ ക​രു​ത​രു​ത്.  

∙ യാ​ത്ര​ക്കാ​ർ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര വ്യവസ്ഥകൾ

ബാ​ഗേ​ജു​ക​ൾ​ക്ക്​ ഭാ​ഗി​ക​മാ​യോ, പൂർണ്ണമായോ അ​ല്ലാ​തെ​യോ കേ​ടു​പാ​ട്​ ഉ​ണ്ടാ​വു​ക​യോ ന​ഷ്​​ട​പ്പെ​ടു​ക​യോ സംഭവിച്ചാൽ കി​ലോ​ഗ്രാ​മി​ന് 75 റി​യാ​ൽ വീ​തം ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കും.   

മൂ​ന്ന്​ മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മു​ള്ള ഇ​ന്‍റ​ർ​സി​റ്റി ബ​സി​​ന്‍റെ സ​ർ​വീസ്​ റ​ദ്ദാ​ക്കു​ക​യോ പു​റ​പ്പെ​ടാ​ൻ 60 മി​നി​റ്റി​ൽ കൂ​ടു​ത​ൽ വൈ​കു​ക​യോ ചെ​യ്യുന്ന പക്ഷം യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യമായി ഭ​ക്ഷ​ണം ന​ൽ​ക​ണം.  ബ​സ് ട്രി​പ്പ് മു​ട​ങ്ങു​ക​യോ ര​ണ്ട്​ മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ലായി വൈ​കു​ക​യോ ചെ​യ്താ​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ഇതര മാർഗ്ഗങ്ങൾ തി​ര​ഞ്ഞെ​ടു​ക്കാം. ഒ​ന്നു​കി​ൽ യാ​ത്ര തു​ട​രാം, അ​ല്ലെ​ങ്കി​ൽ അ​ധി​ക ചെ​ല​വി​ല്ലാ​തെ ഇ​ത​ര ലൈ​നു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത് യാത്ര വീ​ണ്ടും ആസൂത്രണം ചെ​യ്യാവുന്നതാണ്.ഇതുകൂടാതെ യാ​ത്ര ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ ടി​ക്ക​റ്റി​​ന്‍റെ മു​ഴു​വ​ൻ വി​ല​യും തി​രി​കെ ന​ൽ​ക​ണം.

English Summary:

Public transport violations and fines published in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com