കഴിഞ്ഞ 7 വർഷത്തിൽ കുവൈത്ത് പ്രവാസികൾ അയച്ചത് 108. ബില്യൻ ഡോളർ
Mail This Article
കുവൈത്ത് സിറ്റി ∙ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈത്തിലെ പ്രവാസികൾ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏകദേശം 33.353 ബില്യൻ ദിനാർ പണമയച്ചതായി സൂചിപ്പിക്കുന്നു, ഇത് 108.3 ബില്യൻ ഡോളറിന് തുല്യമാണ്. 2017-ൽ 4.142 ബില്യൻ ദിനാറാണ് അയച്ചതെങ്കിൽ 2021-ൽ 5.526 ബില്യൻ ദിനാറായി ഉയർന്നു. അതെ സമയം 2022-ൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. 2023-ലെ ആദ്യ ഒമ്പത് മാസങ്ങളിലെ കണക്കുകൾ പ്രകാരം ഏകദേശം 2.979 ബില്യൻ ദിനാറായി കുറയുകയും ചെയ്തു.
2023ലെ ആദ്യ ഒമ്പത് മാസങ്ങളിൽ പ്രവാസി പണമയക്കലിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29.67% ആണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിലും കുറവ് രേഖപ്പെടുത്തിയെങ്കിലും രണ്ടാം പാദത്തിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്, 40.33% വരുമിത്. മൂന്നാം പാദത്തിൽ 31.46% ഇടിവുണ്ടായി.