ലേബർ ക്യാംപിൽ ഭക്ഷണക്കിറ്റ് വിതരണം ചെയ്ത് കുട്ടികൾ
Mail This Article
ഷാർജ ∙ ലേബർ ക്യാംപിലെ സമൂഹ നോമ്പുതുറയ്ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്ത് അക്കാഫ് ഇവന്റ്സ് ചിൽഡ്രൻസ് ക്ലബ്ബിലെ കുട്ടികൾ. ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് കുട്ടികളുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്. നടി നൈല ഉഷ മുഖ്യാതിഥിയായി. വതാനി അൽ ഇമാറത്തുമായി സഹകരിച്ചായിരുന്നു പരിപാടി. സതീഷ് ജോസഫ്, ബിജു സേതുമാധവൻ, മൻസൂർ ഇടക്കാവിൽ, ബിജു കൃഷ്ണൻ, പ്രശാന്ത്, സിയാദ്, ടിന്റു, അനി കാർത്തിക്, ബിന്ദു ആന്റണി, രചന പ്രശാന്ത്, മഞ്ജു ശ്രീകുമാർ, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, ചീഫ് കോ ഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, ജൂഡിൻ ഫെർണാണ്ടസ്, വി സി മനോജ്, അക്കാഫ് വനിതാ വിഭാഗം ചെയർപഴ്സൻ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക് ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.