ADVERTISEMENT

ദുബായ് ∙ ഇൗ വർഷം ആദ്യ പാദത്തിൽ 5.43 ദശലക്ഷം ദിർഹം വിലമതിക്കുന്ന 4.36 ദശലക്ഷം വ്യാജ വസ്തുക്കൾ പിടിച്ചെടുത്തതായി ലോക ബൗദ്ധിക സ്വത്തവകാശ ദിനത്തിൽ ദുബായ് കസ്റ്റംസ് വകുപ്പ് വെളിപ്പെടുത്തി. ഇതേസമയം, 125 വ്യാപാരമുദ്രകളും 49 വാണിജ്യ ഏജൻസികളും റജിസ്റ്റർ ചെയ്തതായി ദുബായ് കസ്റ്റംസ് പറഞ്ഞു. നൂതന കണ്ടുപിടിത്തങ്ങളിലൂടെ സുസ്ഥിര ഭാവിയെ ശാക്തീകരിക്കുക  എന്ന പ്രമേയത്തിലായിരുന്നു പരിപാടി. 

 കൂടാതെ, ജീവനക്കാരുടെ നവീകരണങ്ങൾക്കായി സാമ്പത്തിക മന്ത്രാലയത്തിലെ എട്ട് ബൗദ്ധിക ആസ്തികൾക്കൊപ്പം ദുബായ് കസ്റ്റംസ് ജീവനക്കാരുടെ രണ്ട് ബൗദ്ധിക ആസ്തികളും രേഖപ്പെടുത്തിയിട്ടുണ്ട്. 2023-ൽ, 407 വ്യാപാരമുദ്രകളും 231 വാണിജ്യ ഏജൻസികളും റജിസ്‌റ്റർ ചെയ്‌തു. ബൗദ്ധിക സ്വത്തവകാശ തർക്കങ്ങൾ പരിഹരിക്കുന്നതിനായി 2024 ന്റെ ആദ്യ പാദത്തിൽ വകുപ്പ് 62 കേസുകൾ കൈകാര്യം ചെയ്തു. അതിന്റെ ഫലമായി 13 വ്യത്യസ്ത സംഭവങ്ങളിൽ വ്യാജ വസ്തുക്കൾ പിടിച്ചെടുത്തു.  കസ്റ്റമർ മാനേജ്‌മെന്റ് ഡിവിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ യൂസഫ് അൽ ഹാഷിമി (ആക്ടിംഗ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  

യുഎഇയിൽ വ്യാജ ഉൽപന്നങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ തടയുന്നതിനുള്ള ദുബായ് കസ്റ്റംസിന്റെ പ്രതിബദ്ധത വലുതാണെന്ന് ഐപിആർ വകുപ്പ് ഡയറക്ടർ യൂസഫ് ഒസൈർ മുബാറക് ഊന്നിപ്പറഞ്ഞു.  പുതിയ കള്ളപ്പണ രീതികളെ ചെറുക്കുന്നതിന് ട്രേഡ്‌മാർക്ക് ഉടമകളുമായി സഹകരിച്ച് ശില്പശാലയും സംഘടിപ്പിച്ചു. ഇൻസ്പെക്ടർമാരും സ്പെഷ്യലിസ്റ്റുകളും ഉൾപ്പെടെ 92 പേർ പങ്കെടുത്തു.

English Summary:

Dubai Customs Seizes 4.364 Million Counterfeit Goods Valued at AED5.430 Million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com