ADVERTISEMENT

അബുദാബി ∙ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയിൽ യുഎഇയിലെ സ്കൂളുകൾക്ക് മികച്ച വിജയം. രണ്ടു പരീക്ഷകളിലും ഇന്ത്യൻ ശരാശരിയെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായ സന്തോഷത്തിലാണ് ഗൾഫിലെ സ്കൂളുകൾ. 

10ൽ 98.61%, 12ൽ 95.84% എന്നിങ്ങനെയാണ് വിദേശത്തെ ഇന്ത്യൻ സ്കൂളുകളുടെ വിജയം. 100% വിജയം നേടിയ സ്കൂളുകളുടെയും എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡ് നേടിയ വിദ്യാർഥികളുടെയും എണ്ണത്തിൽ കൂടിയിട്ടുണ്ട്.  
∙ ഭവൻസ് അബുദാബി സ്കൂളിൽ സിബിഎസ്ഇ 12–ാം ക്ലാസിൽ പരീക്ഷയെഴുതിയ 76 വിദ്യാർഥികളും വിജയിച്ചു. 13 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡുണ്ട്. പത്താം ക്ലാസിൽ 145 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 36 വിദ്യാർഥികൾക്ക് എ1 ഗ്രേഡ് ലഭിച്ചു.

∙ ജെംസ് യുണൈറ്റ‍ഡ് ഇന്ത്യൻ സ്കൂൾ അബുദാബിയിൽ സിബിഎസ്ഇ 12ൽ പരീക്ഷയെഴുതിയ 154 വിദ്യാർഥികളും വിജയിച്ചു. 11 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് ലഭിച്ചു. ഇവിടെ പത്താം ക്ലാസ് പരീക്ഷയെഴുതിയ 134 പേരും വിജയിച്ചു. 5 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് ലഭിച്ചു.

∙ മോഡൽ പ്രൈവറ്റ് സ്കൂൾ അബുദാബിയിൽ പരീക്ഷയെഴുതിയ 78 വിദ്യാർഥികളും വിജയിച്ചു. 20 പേർക്ക് 90% മുകളിൽ മാർക്കുണ്ട്. 

∙ ഇന്ത്യൻ സ്കൂൾ അൽഐൻ 12–ാം ക്ലാസിൽ സയൻസ്, കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികൾക്കും മികച്ച വിജയം. 8 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് ലഭിച്ചു.

∙ ഒയാസിസ് ഇന്റർനാഷനൽ സ്കൂൾ അൽഐനിൽ 12–ാം ക്ലാസിൽ സയൻസ്, കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.

∙ ജൂനിയർ സ്കൂൾ അൽഐനിൽ 10ൽ 100% വിജയമുണ്ട്. 12ൽ 61 പേർ പരീക്ഷയെഴുതിയതിൽ 60 പേർക്കും 90% മുകളിൽ മാർക്ക് ലഭിച്ചു.

∙ അൽഐനില‍െ ദാറുൽ ഹുദ ഇസ്‍ലാമിക് സ്കൂൾ സിബിഎസ്ഇ 10ൽ 65 പേരെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടി. 64 പേർ പരീക്ഷയെഴുതിയ 12ലും മികച്ച വിജയമുണ്ട്. 

∙ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ അൽഐനിന് പത്താം ക്ലാസ് പരീക്ഷയിൽ 100% വിജയം. 22 പേരും മികച്ച മാർക്കോടെ വിജയിച്ചു.

∙ ജെംസ് ഔർ ഓൺ ഇന്ത്യൻ സ്കൂൾ ദുബായിൽ നിന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ 274 വിദ്യാർഥികളും വിജയിച്ചു. 29 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് ലഭിച്ചു.  

∙ ജെംസ് ഔർ ഓൺ ഇംഗ്ലിഷ് ഹൈസ്കൂൾ ദുബായ് സിബിഎസ്ഇ 10ൽ 775 വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം കരസ്ഥമാക്കി. 98.8% മാർക്കുനേടി ഭദ്ര ഉണ്ണിക്കൃഷ്ണൻ ടോപ്പറായി. 12ലും 100% വിജയമുണ്ട്.

∙ ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ ദുബായ് 12–ാം ക്ലാസിൽ സയൻസ്, കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 67 വിദ്യാർഥികളും ഫസ്റ്റ് ക്ലാസോടെ വിജയിച്ചു. 73% വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷനുണ്ട്. പത്തിൽ 113 പേർ പരീക്ഷയെഴുതി, 100% വിജയം.

∙ ഗൾഫ് മോഡൽ സ്കൂൾ ദുബായ് സിബിഎസ്ഇ 12ൽ 107 വിദ്യാർഥികൾ പരീക്ഷയെഴുതി, 66 പേർ വിജയിച്ചു. ഒരു വിദ്യാർഥിക്ക് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് ലഭിച്ചു. പത്തിൽ 101 കുട്ടികൾ പരീക്ഷയെഴുതി, 95 പേർ വിജയിച്ചു. ഒരു വിദ്യാർഥിക്ക് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് ലഭിച്ചു.

∙ ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽനിന്ന് സിബിഎസ്ഇ 12ൽ പരീക്ഷയെഴുതിയ 78 പേരും വിജയിച്ചു. 

∙ ഗൾഫ് ഏഷ്യൻ സ്കൂൾ ഷാർജ സിബിഎസ്ഇ 10, 12 ക്ലാസുകളിൽ 100% വിജയം. 12ൽ 185 പേരും പത്തിൽ 261 പേരും ഉയർന്ന മാർക്കോടെ വിജയിച്ചു.

∙ റാസൽഖൈമ സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ 10, 12 ക്ലാസുകളിൽ 100% വിജയം. പത്തിൽ പരീക്ഷയെഴുതിയ 64 കുട്ടികളിൽ 50 പേർക്കും ഡിസ്റ്റിങ്ഷനുണ്ട്. പന്ത്രണ്ടിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ പരീക്ഷയെഴുതിയ 58 വിദ്യാർഥികളിൽ 42 പേരും ഡിസ്റ്റിങ്ഷനോടെ പാസായി. 

∙ ഇന്ത്യൻ സ്കൂൾ ഷാർജയിൽ സിബിഎസ്ഇ 12ൽ 274 വിദ്യാർഥികൾ പരീക്ഷയെഴുതി. 95% പേരും 60 ശതമാനത്തിലേറെ മാർക്കുവാങ്ങി. 

∙ അൽസബാഹ് ഇന്ത്യൻ സ്കൂൾ ദെയ്ദ് സിബിഎസ്ഇ 12ൽ 41 പേർ പരീക്ഷയെഴുതി, 100% വിജയം. ഒരു വിദ്യാർഥിക്ക് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് ലഭിച്ചു. 10ൽ 40 പേർ പരീക്ഷയെഴുതി എല്ലാവരും ജയിച്ചു.

∙ ഇന്ത്യൻ പബ്ലിക് സ്കൂൾ റാസൽഖൈമയിൽ സിബിഎസ്ഇ 12ൽ 100% വിജയം. സയൻസ് സ്ട്രീമിൽ 49ൽ 38 പേരും ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. 11 പേർക്ക് ഫസ്റ്റ് ക്ലാസുണ്ട്. കൊമേഴ്സിലെ 21 പേരിൽ 7 പേർക്ക് ഡിസ്റ്റിങ്ഷനും 14 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 

∙ ദുബായ് ഇന്ത്യൻ ഹൈസ്കൂളും 100% വിജയം. 70 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും ലഭിച്ചു. 309 വിദ്യാർഥികൾക്ക് 90%ന് മുകളിൽ മാർക്ക് ലഭിച്ചു.  

∙ ഡൽഹി പ്രൈവറ്റ് സ്കൂൾ ദുബായ് സിബിഎസ്ഇ 12ൽ പരീക്ഷയെഴുതിയ 199 പേരും വിജയിച്ചു. വിദ്യാർഥികളുടെ ശരാശരി മാർക്ക് 90.4%. ഡിപിഎസ് ഷാർജയിൽ 100% വിജയം. 116 പേർ പരീക്ഷയെഴുതി.

∙ ജെഎസ്എസ് പ്രൈവറ്റ് സ്കൂൾ ദുബായ് സിബിഎസ്ഇ 10, 12 ക്ലാസുകളിൽ 100% വിജയം.

∙ ഇന്ത്യൻ സ്കൂള്‍ റാസൽഖൈമയിൽ സിബിഎസ്ഇ 10ൽ 100% വിജയം. 173 പേർ പരീക്ഷയെഴുതി, എല്ലാവരും വിജയിച്ചു. 7 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളും എ1 ഗ്രേഡ് ലഭിച്ചു. 162 വിദ്യാർഥികൾ പരീക്ഷയെഴുതിയ 12ലും മികച്ച വിജയം. 8 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡുണ്ട്.

∙ ഐഡിയൽ ഇംഗ്ലിഷ് സ്കൂള്‍ റാസൽഖൈമയിൽ സിബിഎസ്ഇ 10ൽ പരീക്ഷയെഴുതിയ 38 വിദ്യാർഥികളും വിജയിച്ചു.

∙ ഔർ ഓൺ ഇംഗ്ലിഷ് ഹൈസ്കൂൾ ഷാർജയിൽ സിബിഎസ്ഇ 12ൽ പരീക്ഷയെഴുതിയ 268 പേരും വിജയിച്ചു. 11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡ് ലഭിച്ചു.

∙ ന്യൂ  ഇന്ത്യൻ മോഡൽ സ്കൂള്‍ ഷാർജയിൽ പത്താം ക്ലാസിൽ പരീക്ഷയെഴുതിയ 130 വിദ്യാർഥികളും വിജയിച്ചു. 15 വിദ്യാർഥികൾക്ക് 90% മുകളിൽ മാർക്ക് ലഭിച്ചു.

∙ റുവൈസിലെ ഏഷ്യൻ ഇന്റർനാഷനൽ പ്രൈവറ്റ് സ്കൂളിൽ സിബിഎസ്ഇ 12ൽ 111 പേർ പരീക്ഷയെഴുതി. 10 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡുണ്ട്. പത്താം ക്ലാസിൽ 102 വിദ്യാർഥികൾ പരീക്ഷയെഴുതി. 3 പേർക്ക് എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡ് ലഭിച്ചു. 

∙ എമിറേറ്റ്സ് നാഷനൽ സ്കൂൾ ഷാർജ സിബിഎസ്ഇ12ൽ 114 പേർ പരീക്ഷ എഴുതി. 43% പേർക്ക് 90% മുകളിൽ മാർക്ക് ലഭിച്ചു.

English Summary:

CBSE Exam Result: Class 10th and Class 12th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com