ADVERTISEMENT

അറഫ∙ ഹജിന്റെ മർമ്മ പ്രധാനമായ അറഫ സംഗമത്തില്‍ ഖുതുബ നിര്‍വഹിക്കാൻ ഹറം ഇമാമും ഖതീബുമായ ഷെയ്ഖ് ഡോ. മാഹിര്‍ അല്‍മുഅയ്ഖ്‌ലിയെ നിയോഗിച്ചതായി ഹറം മതകാര്യ വകുപ്പ് അറിയിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിർദ്ദേശ പ്രകാരമാണിത്.ലക്ഷങ്ങൾ പങ്കെടുക്കുന്ന അറഫ സംഗമം കോടിക്കണക്കിന് വിശ്വാസികള്‍ തത്സമയം വീക്ഷിക്കാറുണ്ട്. ഇത്തവണ 20 ഭാഷകളിലേക്ക് വിവർത്തനം ചെയ്യും.

മക്ക പള്ളിയുടെയും പ്രവാചകന്‍റെ പള്ളിയുടെയും മതകാര്യ മേധാവി ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസ് അദ്ദേഹത്തിന്‍റെ പേരിൽ അഭിനന്ദനം അറിയിച്ചു.  ഖുർആൻ മനഃപാഠമാക്കിയ ഇദ്ദേഹം മദീനയിലെ ടീച്ചേഴ്സ് കോളേജിൽ പഠിച്ച് ഗണിത അധ്യാപകനായി ബിരുദം നേടി.  മക്കയിൽ അധ്യാപകനായും തുടർന്ന് മക്കയിലെ പ്രിൻസ് അബ്ദുൾ മജീദ് സ്കൂളിൽ സ്റ്റുഡന്‍റ് കൗൺസിലറായും ജോലി ചെയ്തു.  ഹിജ്റ 1425-ൽ ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റിയിലെ ശരീഅത്ത് കോളേജിൽ നിന്ന് ഫിഖ്ഹിൽ ബിരുദാനന്തര ബിരുദവും ഹിജ്റ 1432-ൽ അതേ യൂണിവേഴ്‌സിറ്റിയിൽ നിന്ന് തഫ്‌സീറിൽ പിഎച്ച്‌ഡിയും കരസ്ഥമാക്കി. 

ഹിജ്റ 1434-ൽ മികച്ച ഗ്രേഡുകളോടും ഫസ്റ്റ് ക്ലാസ് ബഹുമതികളോടും കൂടി അദ്ദേഹം ഫിഖ്ഹിൽ പിഎച്ച്ഡിയും നേടി.  ഉമ്മുൽ ഖുറ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ജുഡീഷ്യൽ സ്റ്റഡീസ് ആൻഡ് റഗുലേഷനിൽ ഡിപ്പാർട്ട്‌മെന്‍റിൽ അസിസ്റ്റന്‍റ് പ്രഫസറായി ജോലി ചെയ്ത അദ്ദേഹം ബിരുദാനന്തര പഠനത്തിനും ശാസ്ത്ര ഗവേഷണത്തിനും കോളേജിന്‍റെ വൈസ് ഡീനായി സേവനമനുഷ്ഠിച്ചു.

English Summary:

An imam from the Holy Haram was appointed to deliver the khutbah at the Arafat gathering.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com