ADVERTISEMENT

മക്ക ∙ ഹജ് തീർഥാടകർക്ക് താമസസൗകര്യം ഒരുക്കാൻ മിനായിൽ 10 നില കെട്ടിടങ്ങൾ നിർമിച്ചു. 32,000 തീർഥാടകർക്ക് ഇവിടെ താമസിക്കാം. നേരത്തേ നിർമിച്ച 6 നില കെട്ടിടങ്ങൾക്കു പുറമേയാണിത്. 4 നിലകൾ താമസിക്കാനും 2 നിലകൾ നമസ്കാരത്തിനും ഭക്ഷണ വിതരണത്തിനും മറ്റുമായി നീക്കിവച്ചിരിക്കുകയാണ്. 

ഹജ് സീസൺ അവസാനിച്ച ശേഷം കൂടുതൽ ബഹുനില കെട്ടിടങ്ങൾ നിർമിക്കാനാണ് പദ്ധതിയെന്ന് ഹജ് സർവീസ് കമ്പനി അറിയിച്ചു. മിനായിൽ താമസസമുച്ചയങ്ങൾ നിർമിക്കുന്നത് സുപ്രധാന ചുവടുവയ്പാണെന്നും ഇതു തീർഥാടകർക്ക് മികച്ച സേവനമൊരുക്കാൻ സഹായിക്കുമെന്നും ത്വവാഫ കമ്പനി ചെയർമാൻ മുഹമ്മദ് ഹസൻ മആജീനി പറഞ്ഞു. 

English Summary:

To accommodate pilgrims, 10-story buildings have been built in Mina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com