ഖോർഫക്കാൻ, കൽബ മലമുകളിൽ ഫുട്ബോൾ സ്റ്റേഡിയങ്ങൾ; പദ്ധതി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി
Mail This Article
×
ഷാർജ ∙ കാണികൾക്ക് വ്യത്യസ്ത ആസ്വാദനമൊരുക്കാൻ ഖോർഫക്കാൻ, കൽബ മലമുകളിൽ 2 ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമിക്കും. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
കൽബ ക്ലബ്ബിന്റെ സ്റ്റേഡിയം സമുദ്രനിരപ്പിൽനിന്ന് 850 അടി ഉയരത്തിലും ഖോർഫക്കാൻ ക്ലബ്ബിന്റെ സ്റ്റേഡിയം 900 അടി ഉയരത്തിലുമായിരിക്കുമെന്നും ഷെയ്ഖ് സുൽത്താൻ പറഞ്ഞു. പുതിയ സ്റ്റേഡിയങ്ങളിൽ സാധാരണത്തേതിനെക്കാൾ താപനില 10 ഡിഗ്രി കുറയുമെന്നതിനാൽ കളിക്കാർക്കും കാണികൾക്കും സുഖകരമായ അന്തരീക്ഷമായിരിക്കും. 2023-2024 സീസണിലെ അഡ്നോക് പ്രഫഷനൽ ലീഗിലെ പ്രകടനത്തിന് എമിറേറ്റിലെ ക്ലബുകളെ ഷാർജ ഭരണാധികാരി പ്രശംസിച്ചു.
English Summary:
Sharjah Ruler Approves Two New Stadium Atop Khorfakkan, Kalba Mountains
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.