ADVERTISEMENT

മക്ക ∙ മക്കയിൽ എയർ ടാക്സി സേവനത്തിന് തുടക്കമായതോടെ തീർഥാടകർക്ക് ഇനി ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലേക്ക് പറന്നിറങ്ങാം. 6 പേർക്കു യാത്ര ചെയ്യാവുന്ന സ്വയം നിയന്ത്രിത ഇലക്ട്രിക് എയർ ടാക്സിയാണ് സേവനത്തിന് ഉപയോഗിക്കുന്നത്. തുടക്കത്തിൽ പരിമിത തീർഥാടകർക്കാണ്  ഈ സേവനം ലഭിക്കുക. 

ഭാവിയിൽ കൂടുതൽ പേ‍ർക്ക് ഉപയോഗിക്കാവുന്ന വിധം വിപുലപ്പെടുത്തും. കുത്തനെ പറന്നുയരാനും ഇറങ്ങാനും സാധിക്കുന്ന വെർട്ടിക്കൽ ടേക് ഓഫ് സംവിധാനത്തിലുള്ള ഇലക്ട്രിക് ടാക്സി ലാൻഡിങ്, ടേക് ഓഫ് എന്നിവയ്ക്ക് കുറഞ്ഞ സ്ഥലം മതി. 

അതിനാൽ പുണ്യസ്ഥലങ്ങൾക്കിയിൽ തടസ്സമില്ലാതെ തീർഥാടകരെ എത്തിക്കാനാകും. അടിയന്തര ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കാനും ചരക്കുനീക്കത്തിനും ഇതുപയോഗിക്കാം. പരിസ്ഥിതി സൗഹൃദ സേവനം കൂടുതൽ വ്യാപിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി. ലോജിസ്റ്റിക്സ് സർവീസ് മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ എൻജിനീയർ സ്വാലിഹ് അൽ ജാസിർ എയർ ടാക്സി സേവനം ഉദ്ഘാടനം ചെയ്തു. ജനറൽഅതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്‍ലിജ്, ഡപ്യൂട്ടി ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് മന്ത്രി ഡോ. റുമൈഹ് അൽ റുമൈഹ്, പൊതുഗതാഗത വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽ ബസ്സാമി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

English Summary:

Saudi Arabia launches air taxi service for Hajj pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com