ADVERTISEMENT

റിയാദ് ∙ ബലിപെരുന്നാൾ അവധിക്കും മറ്റുമായി സൗദി അറേബ്യയിൽനിന്ന് റീ എൻട്രി വീസയിൽ സ്വദേശത്തേക്ക് പോകുന്ന പ്രവാസികൾ റീ എൻട്രി വീസ കൈവശം വെക്കാൻ ശ്രദ്ധിക്കുക. തിരിച്ചു വരുന്ന സമയത്ത് വിമാനതാവളങ്ങളിൽ കാണിക്കേണ്ട റീ എൻട്രി പേപ്പർ ഇതേവരെ സൗദിയുടെ വീസ സേവനങ്ങൾ ലഭ്യമായിരുന്ന മുഖീം പോർട്ടലിലെ ഓപ്പൺ ലിങ്കിൽനിന്ന് അനായാസം ലഭ്യമായിരുന്നു.

സൈറ്റിലെ പുതിയ അപ്ഡേഷൻ അനുസരിച്ച് ഓപ്പൺ ലിങ്ക് ഒഴിവാക്കി. പകരം മുഖീമിൽ ലോഗിൻ ചെയ്താൽ മാത്രമേ ഇനി മുതൽ വീസ വിവരങ്ങൾ ലഭ്യമാകൂ. ഇതിന് നിരവധി വിവരങ്ങൾ സൈറ്റിൽ നൽകണം. അറബിയിലടക്കം വിവരങ്ങൾ നൽകുകയും വേണം. റീ എൻട്രി അടിക്കുന്ന സമയത്ത് തന്നെ ആ പേപ്പർ കൂടി കൈവശം വെച്ചാൽ പിന്നീട് യാത്രയിലെ സങ്കീർണ്ണതകൾ ഒഴിവാക്കാനാകും.

English Summary:

Those Going Home From Saudi Arabia Must Have A Re-Entry Visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com