കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെന്‍റ്: ഐ.പി.സി പെനിയേൽ ജേതാക്കളായി
Mail This Article
മനാമ ∙ പി.വൈ.പി.എ ബഹ്‌റൈൻ റീജനും അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച കൊയ്‌നോനിയ ക്രിക്കറ്റ് ടൂർണമെന്‍റ് 2024 ഐ.പി.സി പെനിയേൽ വിന്നേഴ്‌സും ഐ.പി.സി ബെഥേൽ റണ്ണറപ്പും ആയി. ഈ മാസം 17ന് വൈകിട്ടു നാലു മണിക്ക് സിഞ്ചിൽ ഉള്ള അൽ അഹല്ലി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്‍റിന്‍റെ ഉദ്ഘാടനം ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാൻ ജാൻ തോമസ് നിർവഹിച്ചു.
ബഹ്‌റൈനിലുള്ള വിവിധ സഭ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. അഖിൽ വർഗീസ് (ഐ.പി.സി പെനിയേൽ) മികച്ച ബാറ്റ്സ്മാനും പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് എന്നീ സ്ഥാനം കരസ്ഥമാക്കി.
റ്റിജോ പത്തനംതിട്ട (ഐ.പി.സി പെനിയേൽ) ബെസ്റ്റ് ബൗളർ എന്ന സ്ഥാനം കരസ്ഥമാക്കി. ഐ.പി.സി ബഹ്‌റൈൻ റീജൻ സെക്രട്ടറി പാസ്റ്റർ തോമസ് ചാക്കോ, വൈസ് പ്രസിഡന്‍റ് പാസ്റ്റർ ജെയ്സൺ കുഴിവിള, ജോയിന്‍റ് സെക്രട്ടറി പാസ്റ്റർ ജോസഫ് സാം, ഐ.പി.സി ബെഥേൽ സീനിയർ പാസ്റ്റർ എബ്രഹാം ജോർജ് വെണ്മണി എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. പി.വൈ.പി.എ ബഹ്‌റൈൻ റീജൻ കമ്മിറ്റി മത്സരങ്ങൾക്ക് നേതൃത്വം നൽകി.