ADVERTISEMENT

മസ്‌കത്ത് ∙ ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സുഹാറില്‍ നിന്നും സലാലയിലേക്ക് ഖരീഫ് കാല പ്രത്യേക സര്‍വീസ് ആരംഭിക്കുന്നു. അടുത്ത മാസം ഒന്ന് മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും ഇരു ഭാഗങ്ങളിലേക്കും സര്‍വീസ് ലഭ്യമാകും. ഓഗസ്റ്റ് 31 വരെ സര്‍വീസുകള്‍ തുടരുമെന്നും കമ്പനി അറിയിച്ചു.

58 റിയാല്‍ മുതല്‍ റിട്ടേണ്‍ ടിക്കറ്റുകള്‍ ലഭ്യമാകും. സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് നിരക്കില്‍ മാറ്റം വന്നേക്കുമെന്നും സലാം എയര്‍ അറിയിച്ചു. വടക്കന്‍ ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളില്‍ നിന്നുള്ളവര്‍ക്കും അയല്‍ രാഷ്ട്രമായ യുഎഇയില്‍ നിന്നുള്ള ഖരീഫ് യാത്രികര്‍ക്കും സര്‍വീസ് ഏറെ ഗുണം ചെയ്യും. 

English Summary:

Salam Air Introduces Sohar-Salalah Flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com