ADVERTISEMENT

അബുദാബി ∙ മധ്യവേനൽ അവധിക്ക് യുഎഇയിലെ സ്കൂളുകൾ 28ന് അടയ്ക്കും. വേനൽച്ചൂടിൽനിന്ന് രക്ഷതേടി പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാർ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിൽ. അവസാന വട്ട ഷോപ്പിങിന്റെ തിരക്കിലാണ് ഭൂരിഭാഗം കുടുംബങ്ങളും. ഇനി രണ്ടു മാസക്കാലം കളിയരങ്ങുകളുടെ മേളമാണ്. വേനലിനും പഠനച്ചൂടിനും താൽക്കാലിക വിരാമമിട്ടാണ് സ്കൂളുകൾ വെള്ളിയാഴ്ച അടയ്ക്കുന്നത്. അധ്യാപകർ ജൂലൈ 5 വരെ തുടർന്ന് മറ്റു ജോലികൾ പൂർത്തിയാക്കണം. ഓഗസ്റ്റ് 26ന് സ്കൂളുകൾ തുറക്കും.

ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾ ആദ്യ ടേമിലെ പഠനവും പരീക്ഷയും പൂർത്തിയാക്കി വെള്ളിയാഴ്ച ഓപ്പൺ ഹൗസ് നടത്തുന്നതോടെ അടയ്ക്കും. കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി ചർച്ച ചെയ്തും നിർദേശങ്ങൾ നൽകിയും അധ്യാപകരും നാട്ടിലേക്കു മടങ്ങും. എന്നാൽ പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് അധ്യയന വർഷാവസാനമാണ്.

വാർഷിക പരീക്ഷ കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചാണ് ഇവർ അടയ്ക്കുന്നത്. ഇനി പുതിയ ടേമിലേക്കാകും ഈ സ്കൂളുകൾ തുറക്കുക. പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികളും വിവിധ സ്കൂളുകളിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ ടി.സി വാങ്ങി സ്കൂൾ മാറുന്നവരും നാട്ടിലേക്ക് മടങ്ങുന്നവരുമുണ്ട്. വർധിച്ചുവരുന്ന പഠന, ജീവിത ചെലവ് താങ്ങാനാകാതെയാണ് പലരും കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുന്നത്.

English Summary:

UAE schools are scheduled to close on the 28th for the summer break

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com