ADVERTISEMENT

ദുബായ് ∙ കെഎംസിസി തൃശൂർ ജില്ല  കനിവ് 2024 രണ്ടാം ഘട്ടം പാലിയേറ്റിവ് രോഗികൾക്കായുള്ള മെഡിക്കൽ ഉപകരണങ്ങൾ നൽകുന്ന പരിപാടിക്ക് തുടക്കമായി. മെഡ്സെവൻ ഗ്രൂപ്പ്‌ നൽകുന്ന വസ്തുക്കൾ  മേഡ്സെവൻ ചെയർമാൻ ഡോ. മുഹമ്മദ് കാസിം പക്കൽ നിന്നും ജില്ലാ പ്രസിഡന്‍റ് ജമാൽ മനയത്തും കെഎംസിസി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. മെഡ്സെവൻ ഹെഡ് ഓഫിസിൽ ചേർന്ന യോഗത്തിൽ ഡോ.അഹമ്മദ് അൽ നൂർ പോളി ക്ലനിക്,  മീഡിയ വൺ ഹെഡ് എംസിഎ നാസർ, ഷിനോജ് ഷംസുധീൻ, ചെയർമാൻമാരായ അബ്ദുൽ റഹ്മാൻ, ഷാജി തോപ്പിൽ, ജുനൈദ്, സമീർ കാസിം, ഷിൻലി ഇബ്രാഹിം എന്നിവർ ആശംസകൾ നേർന്നു.  

നൗഫൽ  സ്വാഗതവും, ആരിഫ് എം.എ.  നന്ദി പറയുകയും ചെയ്തു. റഹിം മുഹമ്മദ്  ഖിറാഅത്ത് നടത്തി. തൃശ്ശൂർ ജില്ലാ കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി നൗഷാദ് ടാസ്, മുഹമ്മദ് വെട്ടുകാട്, അബു ഷമീർ നാട്ടിക, മുഹമ്മദ് ഹനീഫ് തളിക്കുളം, ആർ.വി.എം. മുസ്തഫ, നൗഫൽ അബുല്ല, സത്താർ മാമ്പ്ര, മുഹമ്മദ് സാദിഖ് എന്നിവർ സന്നിഹിതരായിരുന്നു,

English Summary:

KMCC Kaniv 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com