ADVERTISEMENT

കുവൈത്ത് സിറ്റി ∙ മുന്‍ കുവൈത്ത് എംപി മുഹമ്മദ് അല്‍ജുവൈഹിലിനെ കുവൈത്ത് അപ്പീല്‍ കോടതി 28 മാസം കഠിന തടവിന് ശിക്ഷിച്ചു. രാജ്യത്തെ  അല്‍ അജ്മാന്‍ ഗോത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. മുഹമ്മദ് അല്‍ ജുവൈഹിലിനെ കുവൈത്ത് ക്രിമിനല്‍ കോടതി ഏപ്രില്‍ 14 ന് മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. 10,000 കുവൈത്തി ദിനാര്‍ (32,600 യുഎസ് ഡോളര്‍) പിഴയും ചുമത്തിയിരുന്നു.

കേസില്‍ പങ്കുള്ള മറ്റു പ്രതികളെ കണ്ടെത്താനും മുഹമ്മദ് അല്‍ജുവൈഹിലിന്റെ കേസ് സംബന്ധിച്ച രേഖകളുടെ കോപ്പി പബ്ലിക് പ്രോസിക്യൂഷന് കൈമാറാനും കോടതി ഉത്തരവിടുകയും ചെയ്തു. ദേശീയ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരുവിധ ദാക്ഷിണ്യവും കാണിക്കില്ലെന്നും ക്രിമിനല്‍ കോടതി പറഞ്ഞു. 

ഗോത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുഹമ്മദ് അല്‍ ജുവൈഹിലിനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ദേശീയഐക്യനിയമം അനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ പിന്നീട് തീരുമാനിച്ചു.  അപകീര്‍ത്തിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകളില്‍ മുഹമ്മദ് അല്‍ജുവൈഹിലിനെ കോടതി  നേരത്തെയും ശിക്ഷിച്ചിട്ടുണ്ട്.

മുന്‍ എം.പി ദൈഫുല്ല അബൂറംയയെ തെറിവിളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസില്‍ 2012 ല്‍ മുഹമ്മദ് അല്‍ജുവൈഹിലിനെ കോടതി രണ്ടു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ അവഹേളിച്ച കേസില്‍ അതേ വര്‍ഷം കുവൈത്ത് ക്രിമിനല്‍ കോടതി ഇദ്ദേഹത്തിന് ഒരു വര്‍ഷം തടവും 500 കുവൈത്തി ദിനാര്‍ പിഴയും വിധിച്ചു. മുന്‍ എംപിക്കു നേരെ കാര്‍ക്കിച്ചു തുപ്പിയ കേസില്‍ 2013 ല്‍ ഒരു മാസം തടവിനും മുതൈര്‍ ഗോത്രത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ അതേ വര്‍ഷം എട്ടു മാസം തടവിനും മുഹമ്മദ് അല്‍ജുവൈഹിലിനെ കോടതി ശിക്ഷിച്ചിരുന്നു.

English Summary:

Tribe was Defamed; Ex-Kuwait MP Sentenced to 28 Months Rigorous Imprisonment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com