ADVERTISEMENT

അബുദാബി ∙ മേയിൽ ലൈസൻസ് നേടിയവർ ജൂലൈ 31നകം ടാക്സ് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അഭ്യർഥിച്ചു. കോർപറേറ്റ് നികുതിക്ക് വിധേയരായ എല്ലാ വിഭാഗത്തിലുള്ള വ്യക്തികളും സമയപരിധിക്കകം റജിസ്ട്രേഷൻ പൂർത്തിയാക്കണം. ലൈസൻസ് ലഭിച്ച മാസത്തെ അടിസ്ഥാനമാക്കിയാണ് റജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.

ഇമാറാ ടാക്സ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി അപേക്ഷ സമർപ്പിക്കൽ, റജിസ്ട്രേഷൻ പ്രക്രിയ എന്നിവ നടത്താം. ഇതുവരെ റജിസ്റ്റർ ‍ചെയ്യാത്തവർക്ക് പുതിയ പ്രൊഫൈൽ തുടങ്ങാനും സൗകര്യമുണ്ട്. അംഗീകൃത ടാക്സ് ഏജന്റുമാർക്ക് എഫ്ടിഎയുടെ വെബ്സൈറ്റ് വഴിയും സർക്കാർ സേവന കേന്ദ്രങ്ങൾ വഴിയും സേവനം നൽകാം.

English Summary:

Federal Tax Authority urges taxpayers to complete tax registration by July 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com