ADVERTISEMENT

ഫുജൈറ ∙ വിജയവും പദവിയും നേട്ടങ്ങളും സ്വന്തമാക്കുമ്പോൾ അതിലേക്കു നയിച്ച മാതാപിതാക്കളെയും ഗുരുക്കന്മാരെയും വിസ്മരിക്കരുതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. നമ്മുടെ ജീവിതത്തിൽ അവർക്ക് എത്രമാത്രം സ്വധീനമുണ്ടെന്ന് അവരുടെ അസാന്നിധ്യത്തിൽ മാത്രമേ മനസ്സിലാകൂവെന്ന തിരിച്ചറിവിലാണ് താനെന്നും കൂട്ടിച്ചേർത്തു.

ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അക്കാദമിക് എക്സലൻസ് അവാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ഫുജൈറയിലും സമീപ പ്രദേശങ്ങളിലുമുള്ള സ്കൂളുകളിൽനിന്ന് 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ 120ലേറെ കുട്ടികൾക്ക് അവാർഡുകൾ സമ്മാനിച്ചു. ഇൻകാസ് യുഎഇ പ്രസിഡന്റ് സുനിൽ അസീസ്, ജനറൽ സെക്രട്ടറിമാരായ കെ.സി.അബൂബക്കർ, സഞ്ജു പിള്ള, അശോക് കുമാർ, ഫുജൈറ പ്രസിഡന്റ് ജോജു മാത്യു, ഡോ. സൗമ്യ സരിൻ, ഡോ. പുത്തൂർ റഹ്മാൻ, പുന്നക്കൽ മുഹമ്മദലി, ഷാജി കാസ്മി, ബിജോയ് ഇഞ്ചിപ്പറമ്പിൽ, ലെസ്റ്റിൻ ഉണ്ണി, നാസർ പാണ്ടിക്കാട് എന്നിവർ പ്രസംഗിച്ചു. എൽവിസ് ചുമ്മാർ (ജയ്ഹിന്ദ്), കെ.സി.അബൂബക്കർ തുടങ്ങി ഒട്ടേറെ പേരെ ചടങ്ങിൽ ആദരിച്ചു.

English Summary:

INCAS Fujairah organized by Oommen Chandy Academic Excellence Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com