ADVERTISEMENT

മസ്‌കത്ത്∙ ആറു വർഷം മുമ്പ് ഒമാനിൽ എത്തി അധികം വൈകാതെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ തിരുവനന്തപുരം സ്വദേശിനിക്ക് ആശ്വാസമായി ഇന്‍കാസ് ഒമാന്‍. കുറച്ച് വർഷങ്ങളായി സ്ഥിര വരുമാനമില്ലാതെ വല്ലപ്പോഴും ലഭിക്കുന്ന ഗാർഹിക ജോലികളാണ് യുവതി ചെയ്തു വന്നിരുന്നത്. 2020 ന് ശേഷം വീസ പുതുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ആരോഗ്യം വഷളാവുകയും നാട്ടിലേക്ക് പോകാൻ നിവൃത്തിയില്ലാതെ വരികയും ചെയ്തു. ഈ സാഹചര്യത്തിൽ, സനു എന്ന ഒരു മലയാളിയുടെ സഹായത്തോടെ ഇൻകാസ് ഭാരവാഹികളെ ഈ വ്യക്തി ബന്ധപ്പെട്ടു.

തുടർന്ന്, ഇൻകാസ് പ്രസിഡന്‍റ് അനീഷ് കടവിലിന്‍റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്‍റ് നിധീഷ് മാണി, ട്രഷറർ സതീഷ് പട്ടുവം എന്നിവർ എംബസിയുമായി ഇടപെട്ട് നാട്ടിലേക്ക് പോകാനുള്ള അനുമതി സാധ്യമാക്കി. തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് എംബസി നൽകിയ തീയതി പ്രകാരം ഇൻകാസ് ഒമാൻ നൽകി.

English Summary:

Thiruvananthapuram native, who was unable to renew her visa and became stranded in Oman, has finally returned home.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com