ADVERTISEMENT

ദോഹ∙ ഖത്തറിന്‍റെ ചലച്ചിത്ര ആസ്വാദകരുടെ ഓർമ്മകളിൽ നിറയുന്ന ഗൾഫ് സിനിമയ്ക്ക് പുതുജീവൻ ലഭിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അടഞ്ഞുകിടന്ന ഈ സിനിമാ തിയറ്റർ സമുച്ചയം വീണ്ടും പ്രേക്ഷകർക്കായി വാതിലുകൾ തുറക്കുകയാണ്. ഖത്തർ മ്യൂസിയത്തിന്‍റെ സഹകരണത്തോടെ സിനിമാറ്റിക് മ്യൂസിയമായാണ് ഗള്‍ഫ് സിനിമ സമുച്ചയം മാറുന്നത്.

1972ൽ സ്ഥാപിതമായ ഗൾഫ് സിനിമ, ദോഹയിലെ ആദ്യ സിനിമാ സമുച്ചയമായിരുന്നു. വിനോദോപാധികൾ ഏറെയൊന്നും പ്രചാരത്തിലില്ലാത്ത കാലത്ത് സ്വദേശി-പ്രവാസി വ്യത്യാസമില്ലാതെ എല്ലാവരും ഒത്തുചേരുന്ന തിരക്കേറിയ കേന്ദ്രമായി ഗൾഫ് സിനിമ. ഈ സിനിമസമുച്ചയം നിലനിന്ന മേഖല ‘ഗൾഫ് സിനിമ’ സിഗ്നൽ എന്ന പേരിലും അറിയപ്പെട്ടു. 

 മലയാളം ഉൾപ്പെടെ വിവിധ ഭാഷാ ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്ന ഇവിടം നിരവധി സാംസ്കാരിക പരിപാടികളുടെയും കേന്ദ്രമായിരുന്നു. പുനരുദ്ധാരണത്തിന് ശേഷം, സ്റ്റുഡിയോ സ്പേസ്, മീഡിയ/ഫിലിം ലൈബ്രറി, ഗ്രാൻഡ് തിയറ്റർ, ഫുഡ് ആൻഡ് ബിവറേജ് സ്റ്റാൾ എന്നിവ ഉൾപ്പെടുന്ന സിനിമാറ്റിക് മ്യൂസിയമായി ഇത് മാറും. ഖത്തർ മ്യൂസിയം, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും ഈ പദ്ധതിയിൽ പങ്കാളികളാണ്.

മലയാള സിനിമകൾക്കും കലാസാംസ്കാരിക പരിപാടികൾക്കും പ്രശസ്തമായിരുന്ന ഗൾഫ് സിനിമ, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. മലയാളത്തിലെ മഹാനടൻമാർ ഉൾപ്പെടെ പങ്കെടുത്ത സ്റ്റേജ് ഷോകൾക്കും യേശുദാസ് ഉൾപ്പെടെയുള്ള പ്രമുഖ ഗായകരുടെ ഗാനമേളകൾക്കും ഈ സിനിമ സമുച്ചയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പുതിയ സിനിമാറ്റിക് മ്യൂസിയം ഈ ഓർമ്മകളെ പുനരുജ്ജീവിപ്പിക്കുകയും ഖത്തറിന്‍റെ സിനിമാ ചരിത്രത്തിൽ ഒരു പുതിയ അധ്യായം രചിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English Summary:

New life for Gulf cinema, now Cinematic Museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com