ADVERTISEMENT

റിയാദ്∙ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) റിയാദിലെ വെയർഹൗസിൽ നിന്ന് 5 ടൺ കാലഹരണപ്പെട്ട (തീയതി മാറ്റിയ) കോഴിയിറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചതായി അറിയിച്ചു. ഈ ഉൽപന്നങ്ങൾ റസ്റ്ററന്‍റുകളിലും വിപണികളിലും വിൽപനയ്ക്കും വിതരണത്തിനും ഉദ്ദേശിച്ചുള്ളതായിരുന്നു.

ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എസ്എഫ്ഡിഎ ഉദ്യോഗസ്ഥർക്ക്  കാലഹരണപ്പെട്ട കോഴിയിറച്ചി കണ്ടെത്തിയത്. ഭക്ഷ്യ നിയമത്തിലെ ആർട്ടിക്കിൾ 16 ലംഘിച്ചതിന് സ്ഥാപനത്തിന് 500,000 റിയാൽ പിഴ ചുമത്തി.  സ്ഥാപനങ്ങൾ എന്തെങ്കിലും നിയമലംഘനം നടത്തിയാൽ യൂണിഫൈഡ് നമ്പറിൽ (19999) വിളിച്ച് റിപ്പോർട്ട് ചെയ്യാൻ ഉപഭോക്താക്കളോട് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അഭ്യർത്ഥിച്ചു.

English Summary:

5 Tons of Spoiled Chicken Seized and Destroyed in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com