ADVERTISEMENT

മസ്‌കത്ത്∙ ഒമാനിലെ മസ്‌കത്ത് നഗരത്തോട് ചേര്‍ന്ന് വാദീകബീറില്‍ പള്ളിയുടെ  പരിസരത്തുണ്ടായ വെടിവയ്പ്പിൽ നാല് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു.  റോയല്‍ ഒമാന്‍ പൊലീസാണ് (ആര്‍ ഒ പി) ഇക്കാര്യം അറിയിച്ചത്. സാഹചര്യം നേരിടാന്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളോട് ആര്‍ ഒ പി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും പരുക്കേറ്റവവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

English Summary:

Firing in Oman: Four dead, many injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com