ADVERTISEMENT

ദുബായ് ∙ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ കുട്ടികൾക്ക് ദുബായ് സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായി വരവേൽപ് നൽകി. ടെർമിനൽ മൂന്നിൽ കുട്ടികളെ സമ്മാനങ്ങളും പൂക്കളും നൽകിയാണ് സ്വാഗതം ചെയ്തത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) ദുബായ് ഡിപാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും ചേർന്നാണ് വരവേൽപ് ഒരുക്കിയത്.

എയർപോർട്ടിലെ കുട്ടികളുടെ പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയ കുരുന്നുകളെ ജിഡിആർഎഫ്എ മാസ്കോട്ട് കഥാപാത്രങ്ങളായ സാലം സലാമയും ദുബായ് സമ്മർ സർപ്രൈസസ് മാസ്കോട്ട് മോദേഷും ഡാനയും ചേർന്ന് സ്വീകരിച്ചു. പിന്നീട്  കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറിലേക്ക് ക്ഷണിക്കുകയും സ്വന്തമായി പാസ്പോർട്ട് സ്റ്റാംപ് ചെയ്യാനുള്ള അവസരം നൽകുകയും ചെയ്തു. 

English Summary:

Summer Fest: Dubai Airport welcomes children with gifts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com