ADVERTISEMENT

കുവൈത്ത് സിറ്റി/എടത്വ ∙ പുലർച്ചെ ബന്ധുക്കൾ വീട്ടിലെത്തി പറഞ്ഞപ്പോഴാണ്‌ മകളുടെയും കുടുംബത്തിന്റെയും മരണവാർത്ത തലവടി അർത്തിശേരി പുത്തൻപറമ്പിൽ പി. കെ. ഏബ്രഹാമും ഭാര്യ ഡില്ലി ഏബ്രഹാമും അറിയുന്നത്. 

‘‘നാട്ടിലെത്തിയാൽ  അവർ എല്ലാവരെയും ചെന്നു കാണും.’’– ഏബ്രഹാം പറഞ്ഞു. ഇത്തവണ നാട്ടിലെത്തിയപ്പോഴും എല്ലാ ബന്ധുക്കളെയും കണ്ടിരുന്നു. ഞങ്ങൾക്കൊപ്പം അവർ  ഡൽഹി, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലേക്കു വിനോദയാത്രയും നടത്തി.’’ പേരക്കിടാങ്ങളുമായി ഏറെ നേരം ചെലവഴിച്ച യാത്രയിൽ എല്ലാവരും ഏറെ സന്തോഷത്തിലായിരുന്നെന്നും ഏബ്രഹാം പറഞ്ഞു. യാത്ര കഴിഞ്ഞെത്തി ഒരാഴ്ചയ്ക്കകമാണു കുവൈത്തിലേക്കു മടങ്ങിയത്.‍

നാട്ടിലും ബന്ധുക്കൾക്കിടയിലും മാത്യൂസ് ഏറെ സ്വീകാര്യനായിരുന്നു. വിദേശത്താണെങ്കിലും നാട്ടിലെ എല്ലാക്കാര്യവും അറിയും. ആർക്കെങ്കിലും സഹായം വേണമെങ്കിൽ അതിനു മുന്നിൽ നിന്നു വേണ്ട സഹായം ചെയ്യും. കരൾമാറ്റ ശസ്ത്രക്രിയയ്ക്കുൾപ്പെടെ പലതിനും നാട്ടുകാരെ സഹായിച്ചിരുന്നു. തലേദിവസവും എല്ലാ ബന്ധുവീടുകളിലുമെത്തി യാത്ര ചോദിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം പുലർച്ചെ മാത്യൂസും കുടുംബവും മരിച്ചെന്ന വാർത്തയാണ് എല്ലാവരും അറിയുന്നത്.

English Summary:

Malayali Family Perishes in Kuwait Fire, Leaving Family Members Devastated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com