ADVERTISEMENT

റിയാദ് ∙ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിവിധ നഗരങ്ങളിലെയും പ്രദേശങ്ങളിലെയും ഭക്ഷ്യ ഫാക്ടറികളിലും ഭക്ഷ്യ വിതരണ കേന്ദ്ര വെയർഹൗസുകളിലും നേരിട്ടുള്ള പരിശോധന ശക്തമാക്കി.  മതിയാ ലൈസൻസുകളുടെ ലഭ്യത ഉറപ്പാക്കുകയും ആധുനിക ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഹസാർഡ് അനാലിസിസ്  & ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ് (HACCP )സിസ്റ്റത്തിന്റെ നിലനിൽപ്പും ഫലപ്രാപ്തിയും പരിശോധിക്കുകയും ഫലപ്രദമായ ഒരു ട്രാക്കിങ് സിസ്റ്റത്തിന്റെ നിലനിൽപ്പും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തുന്നത്.

2024 മെയ് 25 മുതൽ ജൂലൈ 9 വരെ മേൽനോട്ടത്തിന് വിധേയമായി ഭക്ഷ്യ സ്ഥാപനങ്ങളിൽ നടത്തിയ 10,2380  ഫീൽഡ് സർവേ സന്ദർശനങ്ങളിൽ ഏകദേശം 1,8080 നിയമലംഘനങ്ങൾ നിരീക്ഷിച്ചു. 4.58 ദശലക്ഷം റിയാൽ സാമ്പത്തിക പിഴ ചുമത്തിയതായി അതോറിറ്റി വിശദീകരിച്ചു. സന്ദർശിച്ച ലൈസൻസുള്ള സൗകര്യങ്ങളുടെ എണ്ണം 4,9610 സൗകര്യങ്ങളും, ലൈസൻസില്ലാത്ത സൗകര്യങ്ങളുടെ എണ്ണം 893 സൗകര്യങ്ങളുമാണ്.

ജൈവപരമോ രാസപരമോ ഭൗതികമോ ആകട്ടെ, ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിക്കുന്ന അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് ഉൽപന്ന സുരക്ഷ ഉറപ്പാക്കാൻ നിർണായക പോയിന്റുകൾ (CCPs) തിരിച്ചറിയുന്നതിലൂടെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രതിരോധ സംവിധാനമാണ് HACCP..

നടപ്പിലാക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള  സിസ്റ്റത്തിന്റെ വ്യവസ്ഥകളുടെ ഏതെങ്കിലും ലംഘനം നിയന്ത്രിക്കുന്നതിലും, മനുഷ്യന്റെ ആരോഗ്യത്തിനും ഉപഭോക്തൃ സുരക്ഷയ്ക്കും നേരിട്ടുണ്ടാകുന്ന ദോഷം കാരണം ഏതെങ്കിലും ലംഘനക്കാർക്കെതിരെയുള്ള നിയന്ത്രണ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിലും അതിന്റെ തുടർച്ച സ്ഥിരീകരിക്കുകയും റിപ്പോർട്ടിങിനായി ആവശ്യപ്പെടുകയും ചെയ്യുന്നു. 19999 എന്ന ഏകീകൃത നമ്പറിൽ വിളിച്ചോ "തമേനി" ആപ്ലിക്കേഷൻ വഴിയോ  മേൽനോട്ടത്തിന് വിധേയമായ സൗകര്യങ്ങളുടെ ലംഘനങ്ങൾ അധികൃതരെ അറിയിക്കാവുന്നതാണ്.

English Summary:

Saudi has Intensified Direct Inspection in Food Factories and Food Distribution Center Warehouses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com