ADVERTISEMENT

ദുബായ് ∙ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടൊന്നുമില്ല. അദ്ദേഹം ദുബായിലുണ്ട് – പാക്കിസ്ഥാനി ഗായകൻ റാഹത് ഫത്തേഹ് അലി ഖാനെ ദുബായിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആശിഷ് മേത്ത അറിയിച്ചു. അപകീർത്തിക്കേസിൽ ഗായകനെ അറസ്റ്റ് ചെയ്തതായി ഒരു പാക്ക് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത തീർത്തും തെറ്റാണെന്ന് ആശിഷ് മേത്ത ആൻഡ് അസോസിയേറ്റ്സിന്റെ സ്ഥാപകനും മാനേജിങ് പാർട്ണറുമായ അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

റാഹത് ഫത്തേഹ് അലി ഖാൻ ദുബായിൽ പാട്ടുകൾ റെക്കോർഡുചെയ്യുകയാണെന്നും അറിയിച്ചു. പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകനാണ് റാഹത് ഫത്തേഹ് അലി ഖാൻ. തന്റെ അറസ്റ്റ് നിഷേധിച്ച് ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയുമുണ്ടായി. 'ഞാൻ എന്റെ പാട്ടുകൾ റെക്കോർഡ് ചെയ്യാൻ ദുബായിലാണ്. അടിസ്ഥാനരഹിതമായ കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. വൈകാതെ ഞാൻ നാട്ടിൽ മടങ്ങിയെത്തും.

സൂപ്പർ ഹിറ്റ് ഗാനങ്ങൾ കൊണ്ട് നിങ്ങളെ രസിപ്പിക്കും' – ലോകപ്രശസ്ത ഗായകൻ ദുബായ് സ്കൈലൈൻ പശ്ചാത്തലത്തിലുള്ള വീഡിയോയിൽ പറഞ്ഞു.  ലോകത്തെങ്ങുമുള്ള എന്റെ എല്ലാ ആരാധകരോടും ഞാൻ സമയം പാഴാക്കരുതെന്നും വ്യാജ വാർത്തകൾക്കും കിംവദന്തികൾക്കും ചെവികൊടുക്കരുതെന്നും അഭ്യർഥിക്കുന്നു. പ്രേക്ഷകരും ആരാധകരുമാണ് എന്റെ ശക്തി. അവരെയെല്ലാം ഞാൻ സ്നേഹിക്കുന്നു.

നേരത്തെ, ഖാൻ ദുബായിലെത്തിയതിന് ശേഷം അറസ്റ്റിലായതായി  പാക്, ഇന്ത്യൻ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രശസ്ത ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും കൂടിയായിരുന്ന അന്തരിച്ച നുസ്രത്ത് ഫത്തേ അലി ഖാന്റെ അനന്തരവനാണ് റാഹത് ഫത്തേഹ് അലി ഖാൻ.

English Summary:

Pakistani Singer Rahat Fateh Ali Khan on Fake News of his Arrest in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com