ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയും കുവൈത്തും തമ്മിൽ റെയിൽ ഗതാഗതത്തിനുള്ള പദ്ധതി വരുന്നു. ഔദ്യോഗിക വൃത്തങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു. 2026-ൽ പ്രവർത്തനം ആരംഭിക്കുന്ന ഈ പദ്ധതി നാല് വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

500 കിലോമീറ്റർ ദൂരം വരുന്ന റെയിൽപാത റിയാദിനെയും കുവൈത്തിലെ അൽ ഷദാദിയെയും തമ്മിൽ ബന്ധിപ്പിക്കും.  ദിവസവും ആറ് ട്രിപ്പുകൾ വീതം നടക്കുന്ന സർവീസിൽ യാത്രാ സമയം വെറും 1 മണിക്കൂർ 40 മിനിറ്റ് മാത്രമായിരിക്കും. താങ്ങാനാവുന്ന നിരക്കിൽ യാത്രക്കാരെയും ചരക്കുകളെയും കൊണ്ടുപോകുന്ന ഈ സർവീസ് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാരം, യാത്ര എന്നിവ സുഗമമാക്കുകയും സാമ്പത്തിക വികസനത്തിന്‌ കുതിപ്പ് നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

English Summary:

Railway project from Saudi capital to Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com