ADVERTISEMENT

റിയാദ് ∙  വിദ്യാഭ്യാസ പൊതുഭരണ വകുപ്പ്  ജസാൻ മേഖലയിൽ നടപ്പിലാക്കിയ വേനൽക്കാല സാക്ഷരതാ ബോധവൽക്കരണ പഠന ക്യാംപെയ്ന് വൻ സ്വീകാര്യത. പല കാരണങ്ങളാൽ സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത നിരവധി പേർ ഈ അവസരം മുതലെടുത്ത് സാക്ഷരത നേടി. 105 വയസ്സുള്ള ഷഖ്റ ദവഹ്​രി, 100 വയസ്സ് പൂർത്തിയാക്കിയ ഐദ യഹ്യാ അൽ ഹരീസി എന്നിവരെപ്പോലുള്ളവർ ഈ ക്യാംപെയ്നിലൂടെ അക്ഷരജ്ഞാനം നേടിയ സന്തോഷത്തിലാണ്. മുൻപ് മറ്റുള്ളവരുടെ സഹായത്തോടെ മാത്രം വായിക്കാൻ സാധിച്ചിരുന്ന അവർക്ക് ഇപ്പോൾ പത്രങ്ങളും പുസ്തകങ്ങളും സ്വയം വായിക്കാൻ സാധിക്കും.

പ്രായത്തിന്‍റെയോ ശാരീരിക ബുദ്ധിമുട്ടുകളുടെയോ പേരിൽ പഠിക്കാൻ മടിക്കാതെ നിരക്ഷരത മറികടക്കാനുള്ള ദൃഢനിശ്ചയം കാണിച്ച ഈ പഠിതാക്കൾ നമുക്ക് പ്രചോദനമാണ്. അവരുടെ സൗകര്യം കണക്കിലെടുത്ത് തൊട്ടടുത്തുള്ള സ്ഥലങ്ങളിലാണ് സാക്ഷരതാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

Image Credit:  X/@MOE_SBI.
Image Credit: X/@MOE_SBI.

സാക്ഷരതാ ക്യാംപെയ്നിലൂടെ പ്രധാന ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹസ്സൻ അൽ ബസ്രി എലിമെന്‍ററി സ്കൂൾ, സംതഹ് ഗവർണറേറ്റിലെ അൽ സുഹായിലെ ഇന്‍റർമീഡിയറ്റ് സ്കൂൾ, സംതഹ്, അഹദ് അൽ മസരിഹ, അൽ ഹാർത്ത്, അൽ അരിദ എന്നീ ഗവർണറേറ്റുകളിലെ 28 വിദ്യാഭ്യാസ കേന്ദ്രങ്ങളിലും സാക്ഷരതാ പഠനം നടക്കുന്നു.

 100 വയസ്സുള്ള മുത്തശ്ശി സാക്ഷരത പഠനത്തിൽ ഐദ യഹ്യാ അൽ ഹരീസ്. Image Credit:  X/@MOE_SBI.
100 വയസ്സുള്ള മുത്തശ്ശി സാക്ഷരത പഠനത്തിൽ ഐദ യഹ്യാ അൽ ഹരീസ്. Image Credit: X/@MOE_SBI.

233 പുരുഷൻമാർ പഠിക്കുന്ന 11 കേന്ദ്രങ്ങളും  599 സ്ത്രീകൾ പഠിക്കുന്ന 17 സെന്‍ററുകളും ഉൾപ്പെടെ  28 കേന്ദ്രങ്ങളിലായി വനിതകളും പുരുഷൻമാരുമടക്കം 832 പേരാണ് പഠനത്തിനെത്തിയത്. ഖുർആൻ പാരായണവും അക്ഷരങ്ങളുടെ കൃത്യതയും മെച്ചപ്പെടുത്തുന്നതിനുള്ള  ബോധവൽക്കരണ പരിപാടികളിൽ നിന്ന് പ്രയോജനം നേടുന്നതിന്, വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാർഥികളുടെയും വിദ്യാർഥികളുടെയും തീക്ഷ്ണതയും ആശയവിനിമയവും അവരുടെ ആനുദിന അച്ചടക്കത്തിലൂടെയും അറിവും ശാസ്ത്രവും സ്വീകരിക്കാനുള്ള വ്യഗ്രതയിലൂടെയും പ്രകടമാണ്. അവരുടെ ഉച്ചാരണം, അക്ഷരമാലയിലെ അക്ഷരങ്ങൾ തിരിച്ചറിയൽ, പഠിക്കുക, എഴുതുക, ഉച്ചരിക്കുക എന്നിങ്ങനെയാണ് പരിശീലനം നൽകുന്നത്.

English Summary:

Summer Literacy Awareness Study Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com