ദുബായ് നഗരവാസികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ പുതിയ പദ്ധതി
Mail This Article
ദുബായ് ∙ മാസികാരോഗ്യത്തിന് പ്രാധാന്യം നൽകി കൊണ്ട് ദുബായിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് നഗര ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാൻ സ്വദേശികളെയും പ്രവാസികളെയും പ്രാപ്തരാക്കുന്നതിന് 105 ദശലക്ഷം ദിർഹത്തിന്റെ പദ്ധതി ആരംഭിച്ചു. മാനസികാരോഗ്യം എമിറേറ്റിനെ "ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും സന്ദർശിക്കുന്നതിനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച കേന്ദ്രം" ആക്കുകയെന്ന ലക്ഷ്യത്തോടെ ഈ വർഷം ആരംഭിച്ച പദ്ധതിയായ ദുബായ് സോഷ്യൽ അജണ്ട 33 നടപ്പിലാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് ദുബായ് ഗവൺമെന്‍റ് മീഡിയ ഓഫിസ് പറഞ്ഞു.
∙ വിദ്യാലയങ്ങളിൽ മാനസികാരോഗ്യത്തിന് ഊന്നൽ
മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുന്നതിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള പരിപാടികൾ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. വിദ്യാലയങ്ങളിൽ മാനസികാരോഗ്യത്തിന് ഊന്നൽ നൽകും. മാനസികാരോഗ്യ സംരക്ഷണം എളുപ്പത്തിൽ ലഭ്യമാക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. മാനസികാരോഗ്യം സമഗ്രമായ ഒരു കൂട്ടം സംരംഭങ്ങൾ അവതരിപ്പിക്കുന്നതായും അത് ജീവിതനിലവാരത്തിന് മുൻഗണന നൽകുന്ന സ്ഥലമെന്ന നിലയിൽ ദുബായിയുടെ ആഗോള പ്രശസ്തി വർധിപ്പിക്കുമെന്നും ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ അവദ് സഗീർ അൽ കെത്ബി പറഞ്ഞു.
സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും ലോകത്തെ പ്രമുഖ നഗരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ദൈനംദിന ജീവിതത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയിൽ. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങളും സമ്മർദ്ദങ്ങളും നിയന്ത്രിക്കുന്നതിന് ശാസ്ത്രീയവും ചിട്ടയായതുമായ ഇടപെടൽ ആവശ്യമാണ്. ദുബായിയുടെ തനതായ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ വൈവിധ്യവും യോജിപ്പുള്ളതുമായ സ്വഭാവത്തെ പിന്തുണയ്ക്കുന്നതിനാണ് മാനസിക സമ്പത്ത് ചട്ടക്കൂട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
∙ മികച്ച പത്ത് പുതിയ പദ്ധതികൾ
മികച്ച പത്ത് പുതിയ പദ്ധതികൾ ദുബായ് സോഷ്യൽ അജണ്ട 33 ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നു. എമിറേറ്റിനെ ജീവിത നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഉൾപ്പെടുത്തുകയും ആയുർദൈർഘ്യത്തിൽ ആദ്യ 10-ൽ റാങ്ക് ചെയ്യുകയും ചെയ്യുന്നു. എമിറേറ്റിലുടനീളം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന 10 സംരംഭങ്ങൾ പദ്ധതിയിൽ ഉൾപ്പെടും.
ഒരു വ്യക്തിയുടെ മാനസികവും വൈകാരികവുമായ അവസ്ഥയെയോ പോസിറ്റീവ് എനർജി നിലകളെയോ ബാധിച്ചേക്കാവുന്ന ഏതെങ്കിലും ഘടകങ്ങളെ നേരത്തേ കണ്ടെത്തുന്നതിനുള്ള അസാധാരണമായ സംരംഭങ്ങളുടെ ഒരു ശ്രേണി ഈ ചട്ടക്കൂട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നു. മാനസികവും സാമൂഹികവുമായ സ്ഥിരത വർധിപ്പിക്കുന്നതിന് ആവശ്യമായ ഉയർന്ന നിലവാരമുള്ള പരിചരണം, പിന്തുണ, കൗൺസിലിങ് സേവനങ്ങൾ എന്നിവയും ഇത് ലക്ഷ്യമിടുന്നു. കൂടാതെ, വിദ്യാഭ്യാസ അന്തരീക്ഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിദ്യാർഥികളുടെ മാനസിക ശേഷി വികസിപ്പിക്കുന്നതിന് സ്കൂൾ ജീവനക്കാരെയും രക്ഷിതാക്കളെയും ശാക്തീകരിക്കുകയും ചെയ്യുന്നു. സമൂഹത്തിൽ സംതൃപ്തിയുടെയും സന്തോഷത്തിന്റെയും അളവ് വർധിപ്പിക്കാനും ഇത് ശ്രമിക്കുന്നു. വികലാംഗർ, പ്രായമായവർ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളാൽ ബു്ധിമുട്ടുന്നവർ എന്നിവരുടെ ആവശ്യങ്ങൾ വിലയിരുത്തുന്നതിനായി ഒരു പഠന പരമ്പരയും ആരംഭിക്കും.
∙ 10 വര്‍ഷത്തിനുള്ളിൽ സ്വദേശികളുടെ എണ്ണം വർധിപ്പിക്കും
ദുബായ് സോഷ്യൽ അജണ്ട 33 ജനുവരിയിൽ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രഖ്യാപിച്ചു. ഒരു ദശാബ്ദത്തിനുള്ളിൽ ദുബായിലെ സ്വദേശികളുടെ എണ്ണം ഇരട്ടിയാക്കുക, ലോകത്തിലെ ഏറ്റവും കാര്യക്ഷമവും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷാ സംവിധാനം സ്ഥാപിക്കുക, എമിറേറ്റിന്റെ ഭാവി അഭിലാഷങ്ങൾക്കൊപ്പം മികച്ച 10 നഗരങ്ങളിൽ ഇടംപിടിക്കാൻ കഴിവുള്ള വിദ്യാഭ്യാസ മേഖല വികസിപ്പിക്കുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങൾ. പൗരന്മാരുടെ സംരക്ഷണം, പരിചരണം, ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ദുബായിലെ സ്വകാര്യ മേഖലാ കമ്പനികളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം മൂന്നിരട്ടിയാക്കാനും സജീവമായ സാമൂഹിക പരിചരണ സംവിധാനം വളർത്തിയെടുക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.