ADVERTISEMENT

മസ്‌കത്ത് ∙ ഒമാൻ കടലിൽ ഈ മാസം 15ന് നടന്ന കപ്പൽ അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്‍റർ അറിയിച്ചു . 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കന്‍ പൗരന്മാരും ഉള്‍പ്പെടെ 16 പേരാണ് അപകടത്തിപ്പെട്ടത്.  10 പേരെ കണ്ടെത്തി. ഇവരിൽ ഒരാൾ മരിച്ചു. ഇയാൾ ഇന്ത്യക്കാരനാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട എട്ട് ഇന്ത്യക്കാരെയും ഒരു ശ്രീലങ്കൻ പൗരനെയും കരയിലെത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. 

രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ നാവികസേനയും സഹകരിച്ചിരുന്നു. ഐഎൻഎസ് തേജും പി81 വിമാനവും ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്‍ററാണ് നേതൃത്വം നൽകിയത്. രക്ഷാപ്രവർത്തനത്തിൽ സഹകരിച്ച ഇന്ത്യൻ നാവികസേനയ്ക്കും മറ്റ് ഏജൻസികൾക്കും ഒമാൻ നന്ദി  അറിയിച്ചു.

English Summary:

Calls Off Search for Missing People at Oman Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com