ADVERTISEMENT

അബുദാബി ∙ ദുബായ് ക്രീക്ക് ഹാർബറിന്റെ റെസിഡൻഷ്യൽ ഏരിയകളിൽ സേവനം നൽകുന്നതിനായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) രണ്ട് മറൈൻ ട്രാൻസ്‌പോർട്ട് ലെയ്നുകൾ ആരംഭിച്ചു. ആദ്യ ലെയ്ൻ ദുബായ് ക്രീക്ക് ഹാർബറിനെയും ദുബായ് ഫെസ്റ്റിവൽ സിറ്റിയെയും വാരാന്ത്യങ്ങളിൽ വൈകിട്ട് 4 മുതൽ 11.55 വരെ ബന്ധിപ്പിക്കും. രണ്ടാമത്തെ ലെയ്ൻ ദുബായ് ക്രീക്ക് ഹാർബറിനെ അൽ ജദ്ദാഫ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനിലേക്കും അൽഖോർ മെട്രോ സ്റ്റേഷനിലേയ്ക്കും പ്രവൃത്തി ദിവസങ്ങളിൽ 7.30 മുതൽ 10.50 വരെ ബന്ധിപ്പിക്കുന്നു.

ദുബായിലെ വാട്ടർഫ്രണ്ട് കമ്മ്യൂണിറ്റിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പാർപ്പിട പ്രദേശങ്ങളും നവീകരിക്കുന്നതിന് ആർടിഎയും എമാർ പ്രോപ്പർട്ടീസും തമ്മിലുള്ള സഹകരണ കരാറിനെ തുടർന്നാണ് വികസനം. ആർടിഎയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ബഹ്‌രോസിയനും ഇമാർ പ്രോപ്പർട്ടീസ് എക്‌സിക്യൂട്ടീവ് ബോർഡ് അംഗം അഹമ്മദ് അൽ മത്രൂഷിയുമാണ് എമിറേറ്റിലെ മറൈൻ ട്രാൻസ്‌പോർട്ട് ലെയ്നുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചത്.  2022 ഓഗസ്റ്റിൽ ആരംഭിച്ച ഈ ലെയ്നുകൾ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി.

ഉപയോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനായി  കപ്പലുകൾക്കും ടിക്കറ്റ് വിൽപന കിയോസ്‌ക്കുകൾക്കും ബെർത്തുകൾ നൽകിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് സഹകരണം ലക്ഷ്യമിടുന്നത്. ഈ നീക്കം ആർടിഎയുടെ മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2020-2030ന് അനുസൃതമാണ്. കാര്യക്ഷമമായ നേട്ടത്തിനും സാമ്പത്തിക വളർച്ചയ്ക്കും ക്ഷേമത്തിനും യുഎഇയിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇമാറിന്റെ എക്‌സിക്യൂട്ടീവ് ബോർഡ് അംഗം അഹമ്മദ് അൽ മത്രൂഷി ഊന്നിപ്പറഞ്ഞു.

താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും എമിറേറ്റിലെ ഉപയോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുമായി പൊതു, ടൂറിസ്റ്റ് മറൈൻ ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആർടിഎ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആർടിഎ റിയൽ എസ്റ്റേറ്റ് ഡെവലപർമാരുമായി സഹകരിക്കുകയും ഉപയോക്തൃ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന കരാറുകളിൽ ഒപ്പിടുകയും ദുബായുടെ ക്ഷേമം ആർടിഎയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

English Summary:

RTA Unveils 2 Marine Transport Lines to Service Dubai Creek Harbour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com