ADVERTISEMENT

ദുബായ് ∙ യുഎഇയിൽ ഓഗസ്റ്റിൽ പെട്രോൾ, ഡീസൽ വില വർധിക്കും. ജൂലൈ മാസത്തേക്കാള്‍ 6 ഫിൽസ് വരെ കൂട്ടാനാണ് ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. നാളെ (വ്യാഴം) മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.

പെട്രോൾ സൂപ്പർ 98 ലീറ്ററിന് 3.05 ദിർഹമാണ് നൽകേണ്ടത്. ജൂലൈയിൽ ലീറ്ററിന് 2.99 ദിർഹമായിരുന്നു. സ്പെഷ്യൽ 95 ലീറ്ററിന് 2.93 ദിർഹം (ഒാഗസ്റ്റിൽ ലീറ്ററിന് 2.88 ദിർഹം). ഇ പ്ലസ് 91 ലീറ്ററിന് 2.86 ദിർഹം ( ഒാഗസ്റ്റിൽ 2.80 ദിർഹം). ഡീസല്‍ ലീറ്ററിന് 2.95 ദിർഹം നൽകണം. നിലവിൽ ഇത് 2.89 ദിർഹമാണ്. രാജ്യാന്തര തലത്തിൽ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യുഎഇയിൽ ഇന്ധന വില ക്രമീകരിക്കുന്നത്.

English Summary:

UAE Announces Increase in Petrol Prices for August 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com