എമിറേറ്റ്‌സിന്‍റെ ചരിത്രത്തിലെ പുത്തൻ അധ്യായം: ഇകെ 83 ജനീവയിലേക്ക്
Mail This Article
ദുബായ്∙ എമിറേറ്റ്‌സിന്‍റെ ആദ്യത്തെ നവീകരച്ച ബോയിങ് 777 നോസ്-ടു-ടെയിൽ കാബിൻ ഇകെ 83 എന്ന പേരിൽ ജനീവയിലേക്ക് സർവീസ് ആരംഭിച്ചു. ഇത് എയർലൈനിന്‍റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് അധികൃതർ പറഞ്ഞു.
37 ദിവസം കൊണ്ട് നവീകരണം പൂർത്തിയാക്കിയ വിമാനം ഔദ്യോഗിക ഷെഡ്യൂളിന് നാല് ദിവസം മുൻപ് സർവീസിൽ പ്രവേശിക്കും. എമിറേറ്റ്സ് എയർലൈനിന്‍റെ ഇൻ ഹൗസ് എൻജിനീയറിങ് ടീം നവീകരണം പൂർത്തിയാക്കിയ ടൈംലാപ്സ് വിഡിയോയിലാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.
∙ബിസിനസ് ക്ലാസ് കാബിൻ യാത്രക്കാർക്ക് സ്വകാര്യത
പുതിയ ബിസിനസ് ക്ലാസ് കാബിൻ യാത്രക്കാർക്ക് സ്വകാര്യത പ്രദാനം ചെയ്യുന്നതാണ് പ്രധാന നവീകരണം. വ്യവസായത്തിലെ ഏറ്റവും മികച്ചതായി റേറ്റു ചെയ്‌ത പ്രീമിയം ഇക്കണോമി കാബിനിൽ ആധുനിക പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്തുകയും കൂടുതൽ സുഖസൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. നവീകരണം പൂർത്തിയാക്കാൻ 37 ദിവസം വേണ്ടിവന്നു. അകം സജ്ജീകരണങ്ങൾ നീക്കം ചെയ്യുന്നത് മുതൽ പുതിയ സീറ്റുകളും മറ്റ് ക്യാബിൻ ഘടകങ്ങളും പുനഃസ്ഥാപിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ടീമുകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കേണ്ടി വന്നതായി അധികൃതർ അറിയിച്ചു.