ADVERTISEMENT

ദുബായ് ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ ചാറ്റൽമഴ പെയ്തു. പർവതപ്രദേശങ്ങളിൽ താപനില 22 ഡിഗ്രി സെൽഷ്യസായി കുറയുകയും യുഎഇയുടെ ഉള്‍പ്രദേശങ്ങളിൽ 48 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും. എമിറേറ്റ്‌സിന്റെ തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് 85 ശതമാനത്തിലെത്തും. ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഫുജൈറയിലെ ചില ഭാഗങ്ങളിലും കിഴക്കൻ തീരങ്ങളിലുമാണ് ചാറ്റൽമഴ പെയ്തത്. പുലർച്ചെ 5.19ന് മഴ പെയ്യുന്ന വിഡിയോ സ്റ്റോം സെന്റർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. തെക്കുകിഴക്കൻ പ്രദേശങ്ങളിൽ ആകാശം മേഘാവൃതമാണ്. നേരിയതും മിതമായതുമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ സാധാരണ നിലയിലായിരിക്കും. ഒമാൻ കടൽ മിതമായ തോതിൽ പ്രക്ഷുബ്ധമാകുകയും ചെയ്യും. 

English Summary:

UAE Weather: Rain in various parts of UAE - Temperature will drop to 22 degree Celsius

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com