ADVERTISEMENT

മസ്‌കത്ത് ∙ തൊഴിൽ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പിഴയൊടുക്കി തെറ്റ് തിരുത്താൻ അവസരം. വീസ നിയമപ്രകാരമാക്കാനുള്ള അവസരം ഉപയോഗിക്കാതെ നിയമലംഘനം തുടർന്നാൽ നാടുകടത്തുമെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇവർക്ക് പിന്നീട് ഒമാനിലേക്കു തിരികെ വരാൻ അനുവാദമില്ല. നിയമലംഘകരെ നാടുകടത്തുന്നതിനുള്ള ചെലവ് തൊഴിലുടമയോ സ്ഥാപനമോ വഹിക്കണം. സ്വദേശികൾക്കു നിശ്ചയിച്ചിട്ടുള്ള തസ്തികയിൽ പ്രവാസികൾ ജോലി ചെയ്യുന്നത് നിയമ ലംഘനമാണ്. ഇത്തരം തെറ്റുകൾക്ക് 1,000 റിയാൽ പിഴ അടച്ച് നിയമ നടപടികളിൽ നിന്ന് ഒഴിവാകാം. 

നിയമലംഘകന്റെ അഭ്യർഥന പ്രകാരം ഒത്തുതീർപ്പ് അനുവദിക്കാൻ ചട്ടമുണ്ട്. നിയമ നടപടികൾ തടയാനുള്ള മാർഗവും പുതിയ ഉത്തരവിന്റെ ഭാഗമായി ചേർത്തിട്ടുണ്ട്. നിയമ ലംഘകരുടെ അഭ്യർഥന മന്ത്രാലയം അംഗീകരിച്ചാൽ, ഒത്തുതീർപ്പിനുള്ള പിഴ 15 ദിവസത്തിനുള്ളിൽ അടയ്ക്കണം. കുറ്റത്തിനുള്ള പരമാവധി പിഴയുടെ കാൽഭാഗമാണ് അടയ്ക്കേണ്ടത്. അഭ്യർഥന അംഗീകരിച്ച അന്ന് മുതലാണ് 15 ദിവസം. പണം അടച്ചില്ലെങ്കിൽ ഒത്തുതീർപ്പ് അസാധുവാകും. ഒത്തുതീർപ്പിന് അപേക്ഷിച്ചു 15 ദിവസത്തിനുള്ളിൽ മന്ത്രാലയം പ്രതികരിച്ചില്ലെങ്കിൽ അഭ്യർഥന തള്ളിയതായി കണക്കാക്കാം. ഇരട്ടപ്പിഴ ലഭിക്കുന്ന കുറ്റങ്ങളിലാണ് അഭ്യർഥനയാണെങ്കിൽ നിയമലംഘകർ 1000 ഒമാൻ റിയാൽ അടയ്ക്കണം.

നിയമലംഘനം രേഖപ്പെടുത്തി 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഒത്തുതീർപ്പ് നടക്കും. നടപടികൾ പൂർത്തിയായില്ലെങ്കിൽ 7 ദിവസം കൂടി അനുവദിക്കും. ഒരു മാസത്തിനുള്ളിൽ നിയമ ലംഘനം പരിഹരിക്കണം.

English Summary:

Labour Law violations: Oman to allow reconciliation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com