ADVERTISEMENT

റിയാദ്∙  ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പുതിയ നടപടികളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. കിന്‍റർഗാർട്ടൻ മുതൽ സെക്കൻഡറി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള പഠന സാഹചര്യങ്ങൾ ഒരുക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.

രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ 3,139ലധികം പുതിയ പ്രോഗ്രാമുകൾ ആരംഭിച്ചിട്ടുണ്ട്. 15,213 അധ്യാപകരെ  നിയമിക്കുകയും കിന്‍റർഗാർട്ടൻ മുതൽ സെക്കൻഡറി സ്കൂൾ വരെയുള്ള വിദ്യാർഥികൾക്ക് പഠന സഹായങ്ങൾ നൽകുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾക്കായി ക്ലാസ് മുറികൾ ഒരുക്കി. ഇതിനു പുറമെ 46 പിന്തുണ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ആംഗ്യഭാഷയിലുള്ള വിദ്യാഭ്യാസ ചാനലുകളും വിദേശത്തെ വിദ്യാർഥികൾക്ക് യോജിച്ച സ്വന്തദേശ ഭവനങ്ങൾ പുതിയതായി ആരംഭിക്കും 

കിങ് സൽമാൻ സെന്‍റർ ഫോർ ഡിസെബിലിറ്റി റിസർച്ച്, സൗദി അസോസിയേഷൻ ഫോർ അറ്റൻഷൻ ഡെഫിസിറ്റ് ആൻഡ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ഇഷ്‌റാഖ്) തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

English Summary:

Saudi Arabia Makes Significant Strides in Special Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com